ആ കെടിയല്ല ഈ കെടി-ഏറനാട്ടില്‍ കണ്ഫ്യൂഷന് തീരുന്നില്ല
| 9 March 2021 | AREECODE |
ഏററനാട്ടില് എല്‍.ഡി.എഫിന് സ്ഥാനാര്‍ത്ഥിയായി. ഇന്ന് സി.പി.ഐ പ്രഖ്യാപിച്ച ലിസ്റ്റില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെ.ടി. അബ്ദുറഹിമാനാണ് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞതവണമത്സരിച്ച കെ.ടി.അബ്ദുറഹിമാനല്ല ഇത്തവണമത്സരിക്കുന്ന അബ്ദുറഹ്മാന്. കഴിഞ്ഞ തവണ മത്സരിച്ച കെ.ടി അബ്ദുറഹ്മാന്, യു.ഷറഫലി എന്നിവരുടെ പേരാണ് മണ്ഡലത്തിലേക്ക് സജീവമായി പറഞ്ഞുകേട്ടിരുന്നതെങ്കിലും നറുക്കുവീണിരിക്കുന്നത് എപി സുന്നിയുടെ സജീവപ്രവര്‍ത്തകനായ പുതിയ കെടിക്കാണ്. മണ്ഡലം സി.പി.ഐയുടേതാണെങ്കിലും കഴിഞ്ഞതവണത്തെപോലെ ഇത്തവണയും സി.പി.എം നോമിനിയെത്തന്നെയാണ് സി.പി.ഐ അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞതവണത്തെ അബ്ദുറഹിമാനെയല്ലാതെ മറ്റാരെയും പരിഗണിക്കാം എന്ന ഒരൊറ്റ ആവശ്യം മാത്രമാണ് സി.ിപഐ ഘടകം മുന്നോട്ടുവെച്ചതെന്നറിയുന്നു. കഴിഞ്ഞതവണ സ്ഥാനാര്‍ത്ഥിയായതിനുശേഷം സി.പി.ഐയുമായി നല്ല ബന്ധത്തിലായിരുന്നില്ല എന്നുമാത്രമല്ല കിട്ടിയ അവസരങ്ങളിലെല്ലാം സി.പി.ഐയെ നിസ്സാരവല്ക്കരിക്കാനും പ്രതിരോധത്തിലാക്കാനും അദ്ദേഹം തുനിഞ്ഞിറങ്ങി എന്നാണ് സി.പി.ഐക്കാരുടെ കടുത്തനിലപാടിനു പിന്നിലെന്നറിയുന്നു. പി.വി.അന്‍വര്‍ നാട്ടിലില്ലാതെപോയതാണ് കെ,ടിക്കു വിനയായതെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അടക്കം പറയുന്നത്. നേരത്തെ അദ്ദേഹത്തിനായി സോഷ്യല്‍മീഡിയ പ്രചാരണം തുടങ്ങിയിരുന്നവര്‍ കടുത്ത നിരാശയിലാണെങ്കിലും പി.വി. അന്‍വറിനെപ്പോലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നിന്ന് പ്രതികാരം തീര്‍ക്കാനുള്ള സാധ്യത ഇത്തവണ കുറവാണ്. കാരണം ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് സി.പി.എമ്മിന്റെ പിന്തുണയുള്ള എപിസുന്നിക്കാരനാണ് എന്നതുതന്നെ.