സംഘികളും, ആര്യാടശിങ്കിടികളും എതിര്‍ത്തിട്ടും ബി.ജെ.പി ബഹിഷ്കരണം അരീക്കോട്ട് പൂര്‍ണ്ണം.
| 21 Jan 2020 | AREECODE |
കുറ്റിയാടിക്കും, തിരൂരിനും, താനൂരിനും, പരപ്പനങ്ങാടിക്കും പിന്നാലെ ബി.ജെ.പിയെ ബഹിഷ്കരിച്ച് ഏറനാടിന്റെ സാംസ്കാരിക തലസ്ഥാനമായ അരീക്കോടും. നേരത്തെ സ്വയം കടകളടച്ച് സ്ഥലം കാലിയാക്കി പൗരത്വബില്ന്യായീകരണ പരിപാടിയോട് ഗാന്ധിയന്‍ രീതിയില്‍ പ്രതികരിച്ച് അരീക്കോട്ടെ വ്യാപാരികളും, ബസ്-ഓട്ടോ-ടാക്സി തൊഴിലാളികളും.
ഏതെങ്കിലും മത-രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ നിര്‍ദ്ദേശമോ ആഹ്വാനമോ ഇല്ലാതെ, പൗരത്വഭേദഗതി നിയമം കൊണ്ടുവന്ന ഇന്ത്യയിലെ നവഫാസിസ്റ്റ് ഭീകരര്‍ക്കെതിരെ മാതൃകാ നിസ്സഹകരണ പ്രതിഷേധത്തിനാണ് അരീക്കോടും സാക്ഷിയായത്. അഞ്ചുമണിക്കായിരുന്നു ബി.ജെ.പിയുടെ പരിപാടി. മൂന്നരയ്ക്കുതന്നെ ജ്വല്ലറിയടക്കമുള്ള കടകള്‍ സ്വയം അടച്ചുതുടങ്ങിയിരുന്നു. ദീര്‍ഘദൂര ബസുകള്‍ കടന്നുപോയെങ്കിലും പ്രാദേശികയാത്രാബസുകളെല്ലാം സര്‍വ്വീസ് നേരത്തെ നിര്‍ത്തി. ഇതുകാരണം സ്കൂളുകള്‍ നേരത്തെ വിട്ടു. ജാതിമതഭേദമന്യേ എല്ലാ മതവിഭാഗക്കാരും സ്വയം ബഹിഷ്കരണത്തിന്റെ ഭാഗമായി ഒരുമിച്ചുനിന്നു. ഇത്തരം ബഹിഷ്കരണങ്ങള്‍ കേരളത്തില്‍ ആര്.എസ്.എസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പരോക്ഷമായി ആര്.എസ്.എസ്സിന്റെ വോട്ടുവാങ്ങി ദീര്‍ഘകാലം നിയമസഭാംഗമായിരുന്ന ആര്യാടന് കഴിഞ്ഞ ദിവസം ഇത്തരം നിസ്സഹകരണങ്ങള്‍ പാടില്ലെന്ന തിട്ടൂരമിറക്കിയിരുന്നു. അത് ഏറ്റുപിടിച്ച് അരീക്കോട്ടെ കോണ്‍ഗ്രസ്സിലെ ആര്യാടപ്രേമികള് ഫേസ്ബുക്കിലും മറ്റും അദ്ദേഹത്തെയും ബി.ജെ.പിയെും ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. ഇന്നത്തെ സമ്പൂര്ണ്ണബഹിഷ്കരണത്തോടെ ആര്യാടന് ഫാന്‍സിന് സമൂഹത്തിനുമുന്നില്‍ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.
നിസ്സഹകരണ പ്രതിഷേധം മലബാറിന്റെ മക്കള്‍ക്ക് പുതുമയുള്ളതല്ല. ഗാന്ധിക്കും മുന്നെ മക്തി തങ്ങളും വെളിയങ്കോട് ഉമര്‍ ഖാളിയുമടക്കം ഈ പ്രതിഷേധരൂപത്തിന്റെ ആഴവും ശക്തിയും ഈ നാടിന് പരിചയപ്പെടുത്തിത്തന്നതാണ്. യാതൊരുവിധ ആഹ്വാനങ്ങള്‍ക്കും കാത്തിരിക്കാതെ ഇത്തരം സമരരൂപങ്ങള്‍ അനിവാര്യമായ ഘട്ടങ്ങളില്‍ മലബാറില്‍നിന്നും ഇനിയും ഉയര്‍ന്നുവന്നാല്‍ അത്ഭുതപ്പെടാനില്ല.