നാലകത്ത് ശൗക്കക്കെതിരായ കേസിന്റെ പിന്നാമ്പുറങ്ങള്‍
| 25 Sep 2018 | AREECODE |
ലീഗ് നേതാവിനെയും ഷക്കീലയെയും ഒന്നിപ്പിച്ച് ഇല്ലാത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതിന് അരീക്കോട് മേത്തലങ്ങാടി സ്വദേശിയായ സഖാവ് നാലകത്ത് സൗക്കക്കെതിരെ വെള്ളേരിയിലെ ഒരു ലീഗ് പ്രവര്ത്തകന് പോലീസില്‍ പരാതി നല്‍കിയത് പ്രാദേശികമായാണെങ്കിലും ചര്‍ച്ചയായിരിക്കുന്നു. എല്ലാതരം വ്യാജപ്രചരണങ്ങളും തടയപ്പെടണം എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധകമായ എല്ലാ നിയമങ്ങളും സോഷ്യല്‍മീഡിയയില്‍ വിഹരിക്കുന്നവര്‍ക്കും ബാധകമാണല്ലോ. എന്നാല്‍ അത്തരമൊരു ജാഗ്രത പൊതുസമൂഹത്തിനില്ല എന്നതാണ് സത്യം. ഈ പ്രദേശത്ത് ഇനി, ചെറിയതോതിലാണെങ്കിലും, അത്തരമൊരു അവബോധം ഉണ്ടാക്കാന്‍ ഈ കേസ് ഗുണംചെയ്യും. എന്നാല്‍ നിലവില്‍ എന്താണവസ്ത എന്ന പരിശോധനയും വേണമല്ലോ.
ഈ ഫോട്ടോ ഉണ്ടാക്കി എടുത്തത് ശൗക്കാക്കയല്ല എന്ന് അദ്ദേഹത്തെ അറിയാവുന്ന ആര്‍ക്കും അറിയാം. ഇത്തരം ഫോട്ടോസ് നിര്‍മ്മിക്കാനായി എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പണമിറക്കിക്കളിക്കുന്ന അവരവരുടേതായ സൈബര്‍ വിംഗുകളും, ഗുണ്ടകളുമുണ്ട്. (പോരാളികള്‍ എന്ന് ഇവരെ ചേര്‍ത്തുവിളിക്കുന്നത് പോരാളികളോടു ചെയ്യുന്ന അപരാധമായിരിക്കും). ഷൗക്കാക്കാക്കെതിരായ കേസു തന്നെ കൃത്യമായി അന്വേഷിക്കപ്പെട്ടാല്‍ അതിന്റെ ശ്രോതസ്സ് എത്തിച്ചേരുക ഇത്തരം ഏതെങ്കിലും സൈബര്‍ ഗുണ്ടാ വിംഗിലേക്കായിരിക്കും. എല്ലാ പാര്‍ട്ടികളും പോറ്റി വളര്‍ത്തുന്ന ഇത്തരം സൈബര്‍ ഗുണ്ടാവിംഗുകളുണ്ട്. സ്വാകാര്യ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നു കേള്‍ക്കുന്നു. എന്നാല്‍ വന്‍ സ്രാവുകളിലേക്കെത്തുമ്പോള് പോലീസിനു കാലിടറും. വിലങ്ങുമായി വന്ന കാക്കിക്കൈകള് കൈകൂപ്പി നില്ക്കേണ്ടിവരും എന്നതാണവസ്ഥ.
സത്യത്തില്‍ വേണ്ടത് ഇത് പടച്ചുവിടുന്നവരെ പിടിച്ച് മാതൃകാപരമായി ശിക്ഷിക്കുകയാണ്. അതോടെ നില്ക്കും അതുണ്ടാക്കുന്ന ഗുലുമാല്. പാര്‍ട്ടി മെമ്പറല്ലെങ്കിലും അടിയുറച്ച സി.പി.എം കാരനാണ് ദീര്‍ഘകാലം പ്രവാസിയായിരുന്ന ശൗക്കാക്ക. സര്‍ക്കാര്‍ ജോലിക്കാരടക്കം അരീക്കോട്ടെ നിരവധി ലീഗുകാര്‍ ഇത്തരത്തില്‍ സഖാക്കള്‍ വി,എസ് നും പിണറായിക്കും, കോടിയേരിക്കുമെതിരെ സമാനമോ അതിലേറെയോ തരംതാണ ചിത്രങ്ങളും വ്യക്തിഹത്യാകമന്റുകളും ഇപ്പോഴും ഇതിനു മുമ്പും സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമാനമായ രീതിയില്‍ അവര്‍ക്കെതിരെ കേസുകൊടുക്കാന്‍ എന്തുകൊണ്ടോ സി.പി.എം കാര്‍ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. വരും ദിവസങ്ങളില്‍ അതുണ്ടാകുമെന്നാണ് കരുതേണ്ടത്.
ഇത്തരം പോസ്റ്റുകള്‍ സാധാരണക്കാര്‍ എഫ്.ബിയില്‍ ഇടുന്നതിനെ ആ ഒരു ഗൗരവത്തിലേ പൊതുവെ പരിഗണിക്കാറുള്ളൂ. ശൗക്കാക്കാക്കെതിരെ കേസ് കൊടുത്തതിലൂടെ സൗഷ്യല് മീഡിയയിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുകയാണ് അരീക്കോട്ടെ ലീഗ് ചെയ്തിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഏതോ വെള്ളേരിക്കാരന്റെ പേരിലാണ് കേസ് കൊടുത്തിരിക്കുന്നതെങ്കിലും ഇതിനു പിന്നില്‍ അരീക്കോട്ടെ ലീഗ് നേതാക്കളുടെ താല്പര്യമാണെന്നാണ് ജനസംസാരം. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല പ്രവാസജീവതം അവസാനിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ ശൗക്കാക്കാന്റെ പ്രവര്‍ത്തനം ഇടതുപക്ഷത്തിനായി വരും കാലങ്ങളില്‍ അരീക്കോട് സജീവമാകുമെന്നത് മുന്നില്‍ കണ്ട് അദ്ദേഹത്തെ ഒതുക്കുക എന്ന ലക്ഷ്യമാണെന്നവര് പറയുന്നു. അതേസമയം ഒരു പ്രശ്നമുണ്ടായപ്പോള്‍ ശൗക്കാക്കാനെ വേണ്ട രൂപത്തില്‍ പിന്തുണയ്ക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്ന അഭിപ്രായം അണികള്‍ക്കിടയിലുണ്ട്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന താഴത്തങ്ങാടി വാര്‍ഡില്‍ എല്ലാ വിഷയത്തിലും ആത്മാര്‍ത്ഥമായി ഇടപെടുന്ന ശൗക്കാക്കാനെ പോലൊരാള്‍ ഉയര്‍ന്നു വരുന്നത് അണികള്‍ ആവേശത്തോടെയാണ് കണ്ടിരുന്നത്. നേതൃത്വത്തിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ കിട്ടാതിരിക്കുന്നതിന്റെ പിന്നില്‍ ഇതാണോ കാരണം എന്ന സംശയവും ഇല്ലാതില്ല. ഏതായാലും അരീക്കോട്ടെ രാഷ്ട്രീയക്കാര്‍ക്കിടയിലെ ഉളുപ്പില്ലാത്ത സോഷ്യല്‍ മീഡിയാ യുദ്ധത്തിന് വരും നാളുകളില്‍ ഒരു നിയന്ത്രണമാകും എന്നുതന്നെ പ്രതീക്ഷിക്കാം.