മാലിന്യസംസ്കരണം: നാറിയ പഞ്ചായത്ത് ഭരണസമിതിക്ക് താഴത്തങ്ങാടിയുടെ തിരുത്ത്
| 6 Oct 2018 | AREECODE |
മാലിന്യം എന്തുചെയ്യും എന്നതാണ് കേരളം ഇന്നഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം. താഴത്തങ്ങാടിപോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ഒരു പ്രശ്നം എന്ന നിലവിട്ട് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് അതൊരു വന്‍ ദുരന്തമായി മാറാനുള്ള സാധ്യത ഏറെയാണ്. വ്യക്തിശുചിത്വത്തില്‍ ഏറെ മുന്നിലുള്ള മലയാളി സാമൂഹിക ശുചിത്വത്തിന്റെ കാര്യത്തിലേക്കെത്തുമ്പേള് ഏറെ പിറകിലാണ് ചാലിയാര്‍ പുഴയെയും പുഴയോരത്തെയും സംരക്ഷിക്കാന്‍ താഴത്തങ്ങാടിക്കാര്‍ ഒറ്റക്കെട്ടായ് രംഗത്തിറങ്ങിയതും അതൊരു വന്‍ വിജയമായിത്തീര്ന്നതും അടുത്തകാലത്ത് ഏവരാലും പ്രശംസിക്കപ്പെട്ടല്ലോ. സാമൂഹിക ശുചിത്വത്തിന്റെ കാര്യത്തിലും പുതുമയാര്‍ന്ന ഇടപെടലുകള്‍ക്കായ് താഴത്തങ്ങാടിയിലെ പാര്‍ട്ടിയും യുവജനസംഘടനകളും മുന്നിട്ടിറങ്ങുകയാണ്. അരീക്കോടിന്റെ സമീപ പ്രദേശങ്ങളിലെല്ലാം അവിടങ്ങളിലെ ഗ്രാമപഞ്ചായത്ത് മുന്‍കൈ എടുത്ത് മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കാര്യമായി വല്ലതും ചെയ്യണമെന്ന മുറവിളി സമൂഹത്തിന്റെ നാനാമേഖലകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച് അന്തം വിട്ട് നില്‍ക്കുകയാണ് അരീക്കോട് പഞ്ചായത്തധികൃതര്‍. ഇടതുപക്ഷം ഭരിക്കുമ്പോള്‍ പള്ളി മിമ്പറകള്പോലും ഈ വിഷയത്തിനായ് രാഷ്ട്രീയോപകരണമാക്കിയവര് ഇന്ന് കുറ്റകരമായ മൗനത്തിലാണ്.
പ്ലാസ്റ്റിക്കാണ് മാലിന്യപ്രശ്നത്തിലെ മുഖ്യവില്ലന്‍. നിത്യേന നമ്മുടെ വീട്ടിലെത്തുന്നത് എത്രയെത്ര പ്ലാസ്റ്റിക് കവറുകളും മറ്റു വസ്തുക്കളുമാണ്. ഇതെല്ലാം ഒറ്റയടിക്ക് ഒഴിവാക്കാനാവില്ലെന്നത് യാഥാര്‍ഥ്യമാണ്. അതേസയം മീന്‍ വാങ്ങാന്‍ മുറ്റത്തേക്കോ റോഡിലേക്കോ ഇറങ്ങുമ്പോഴും, വെളിച്ചെണ്ണവാങ്ങാന് ജലീലിന്റെയോ കുഞ്ഞാന്റെയോ കടയിലേക്കിറങ്ങുമ്പോഴും ഒരു പാത്രം നമുക്ക് കയ്യിലെടുക്കാവുന്നതാണ്. അല്ലെങ്കില്‍ പൈസയോടൊപ്പം കുട്ടികളുടെ കയ്യില്‍ കൊടുത്തുവിടാവുന്നതാണ്. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു തുണിസഞ്ചി കാറിലോ സ്കൂട്ടറിലോ കരുതാവുന്നതാണ്. ഇങ്ങനയൊക്കെ കരുതിയാലും വീട്ടിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെ നമ്മുടെ പ്രകൃതിയെ അപകടത്തിലാക്കാത്തവിധം ഉപേക്ഷിക്കാം എന്നതിനെക്കുറിച്ച് ശാസ്ത്രീയമായൊരു ആലോചനയ്ക്ക് വാര്‍ഡ് മെമ്പര്‍ രതിഷിന്റെ നേതൃത്വത്തില്‍ താഴത്തങ്ങാടി ഒരുങ്ങുകയാണ്.
ഇവിടെനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് കയറ്റി അയക്കുന്നതിനെക്കുറിച്ച് ശാസ്ത്ര സാഹിത്യ പരിഷതുമായി സഹകരിച്ച് ഒരു പദ്ധതി നമ്മുടെ വാര്‍ഡ് മെമ്പര്‍ വിഭാവന ചെയ്തിട്ടുണ്ട്. വിപുലമായ ചര്‍ച്ചകളും ജനപങ്കാളിത്തവും സഹകരണവും ഉണ്ടെങ്കില്‍ മാത്രമേ ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കൂ. അതുകൊണ്ട് ഒക്ടോബര്‍ 8-ാം തിയ്യതി വൈകുന്നേരം 7 മണിക്ക് ഇതിനെക്കുറിച്ച് ആലോചിക്കുന്നതിനുവേണ്ടി ഒരു കൂടിയാലോചനാ യോഗം താഴത്തങ്ങാടിയില്‍ ചേരുന്നു. മാലിന്യ സംസ്കരണ-ആരോഗ്യരംഗത്തെ ഇടപെടലുകള്‍ക്ക് സര്‍ക്കാറിന്റെയും മറ്റു നിരവധി സംഘടനകളുടെയും അംഗീകാരവും ആദരവും ലഭിച്ചിട്ടുള്ള ആരോഗ്യപ്രവര്‍ത്തകനും നമ്മുടെ നാട്ടുകരാനുമായ സി.പി. സുരേഷ് ബാബു ഇതില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാം നമുടെ കൂടെനില്ക്കാം എന്നേറ്റിട്ടുണ്ട്. മുഴുവനാളുകളും ഈ സദുദ്വമത്തില് പങ്കെടുത്തുകൊണ്ട് നാടിന്റെ ശുചിത്വ യത്നത്തില്‍ ഭാഗഭാക്കാവണം. നമുക്കൊരുമിച്ചു നില്ക്കാം നാടിന്റെ നന്മക്കായ്.
സമീര്‍ കാവാഡ്