ബ്രസീല്‍ ഫാന്‍സ് വാര്‍ഷികം വൃദ്ധസദനത്തിലാഘോഷ്ച്ച് മാതൃകയായി
ഉറ്റവരുമായുള്ള ബന്ധമറ്റ് ഒറ്റപ്പെടലിന്റെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന മനുഷ്യരെത്തേടി ഒരുകൂട്ടം ബ്രസീല്‍ ഫാന്‍സ് പ്രവര്‍ത്തകരെത്തി. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ 'ആകാശപ്പറവ' ഓള്‍ഡ് ഏജ് ഹോമിലേക്കാണ് ബ്രസീല്‍ ഷേക്കേരസ് കേരളയുടെ പ്രവര്‍ത്തകര്‍ അവരുടെ സംഘടനയുടെ നാലാം വാര്‍ഷികം ആഘോഷിക്കാനെത്തിയത്. അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കിയും അവരോടൊത്ത് പാട്ട്പാടിയും കുശലന്വേഷണങ്ങള്‍ നടത്തിയും ഒരുപകലേറെ ചെലവഴിച്ചാണ് സംഘം മടങ്ങിയത്.
തിരിച്ചുപോരുമ്പോള്‍ ഒരു വൃദ്ധന് വന്ന് നാളെയും വരില്ലേ എന്നു ചോദിച്ചപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞതായി സംഘത്തിലൊരാള്‍ സൂചിപ്പിച്ചു. കേവലം കളിയാവേശത്തിനപ്പുറം കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ജീവകാരുണ്യ മേഖലകളില്‍ അടുത്തകാലത്തായി ധാരാളം ഇടപെടുന്നുണ്ട്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മനുഷ്യര്‍ ഒത്തുകൂടുന്ന അപൂര്‍വ്വം കൂട്ടായ്മകളായി ഇത്തരം ഇടപെടലുകള്‍ മാറിക്കൊണ്ടിരിക്കുന്നു. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണിവര്‍. സുബൈര്‍ തിരൂര്‍, ജാബിര്‍, മൂസ ജൂനിയര്‍, മിന്‍ഹാജ് എറണാംകുളം, നവാസ് മഞ്ചേരി, ആഷിക് കോഴിച്ചെന എന്നിവര്‍ നേതൃത്വം നല്കി.