പോലീസില്‍ കേസ് കിട്ടിയാല്‍ പോലീസ് അന്വേഷിക്കും. പാര്‍ട്ടിയില്‍ പരാതി പറഞ്ഞാല്‍ പാര്‍ട്ടി അന്വേഷിക്കും.
അതിലെന്താ തെറ്റ്..?
പോലീസ് അന്വേഷിക്കുന്ന കേസുകളുടെ വിവരം ഏറെക്കുറെ പൊതുജനത്തിന് കിട്ടും. എന്നാല്‍ പാര്‍ട്ടി അന്വേഷിക്കുന്ന പരാതികളുടെ വിവരങ്ങള്‍ അങ്ങനെ കിട്ടില്ല. അപ്പോള്‍ സത്യത്തേക്കാള്‍ മനോഹരമായ കെട്ടുകഥകളുണ്ടാക്കും.
അതിലാണ് തെറ്റ്..!