പിണറായി വിജയന് എന്ന ഇരട്ടച്ചങ്കനെ പാര്ട്ടിക്കാര് മാത്രമല്ല, കേരളമാകെ അനുഭവിച്ചറിഞ്ഞ നാളുകളാണ് കടന്നുപോയത്. പ്രളയക്കെടുതിയോടുമാത്രമല്ല കേന്ദ്രകെടുതിയോടും തോല്ക്കാന് മനസ്സില്ലെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞും പൊരുതിനിന്നുമാണ് പിണറായിയുടെ നേതൃത്വത്തില്‍ കേരളം സമാനതകളില്ലാത്തൊരു ദുരന്തത്തെ അതിജീവിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഇത് ഒരു മുഖ്യമന്ത്രിയുടെ മാത്രം ജയമല്ല, മറിച്ച് വ്യക്തികളും സംഘടനകളും ഇതര രാജ്യങ്ങളും, ഇന്ത്യന്‍ പട്ടാളവും, അവരെക്കാളേറെ നമ്മുടെ സ്വന്തം മത്സ്യത്തൊഴിലാളിപ്പടയും കഴിഞ്ഞ ദിവസങ്ങളില്‍ അര്‍പ്പിച്ച സേവനം വിലമതിക്കാനാവാത്തതാണ്. അതിനെല്ലാം രാപ്പകലില്ലാതെ, തളരാതെ, ജാഗ്രതയോടെ നേതൃത്വം നല്കി എന്നിടത്താണ് മുഖ്യമന്ത്രി വിജയിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനത്തെ ഏകോപിപ്പിക്കുന്നതിലും, ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതിലും പിണറായി കാണിച്ച നേതൃത്വ മികവ് എതിരാളികളുടെപോലും പ്രശംസ പിടിച്ചുപറ്റി. കേരളം എങ്ങിനെ അതീജീവിക്കുമെന്ന് ഇന്ത്യയും ലോകവും കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ അനുഭവസാകല്യങ്ങള് സാമൂഹികശാസ്ത്രവിദ്യാര്ത്ഥികള്ക്ക് ഗവേഷണപാഠങ്ങളായിത്തീരും എന്നുറപ്പ്.
കേരളത്തെ സംബന്ധിച്ചാണെങ്കില്‍ കാലാവസ്ഥാവബോധവും പഠനങ്ങളും ഒരു തിരസ്കൃതമേഖലയായിരുന്നു. കാലാവസ്ഥാ റിപ്പോര്‍ട്ട് കേള്‍ക്കുമ്പോഴേക്കും ഇനി നമുക്ക് അത്രയെളുപ്പം ചാനല്മാറ്റാനാകും എന്നു കരുതാന്‍ വയ്യ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുതിയ അന്വേഷങ്ങളും അവബോധവും ഉരുത്തിരിഞ്ഞുവരും എന്നു പ്രത്യാശിക്കാം. അനുഭവങ്ങളില്‍നിന്നും സമൂഹത്തിനു പുതിയ പാഠപുസ്തകങ്ങള്‍ നിര്മ്മിച്ചുനല്കുന്നവരാണ് മികച്ച ഭരണാധികാരികള്‍. ആ ഗണത്തിലേക്ക് കേരളത്തിന്റെ പ്രിയങ്കരനായിത്തീര്ന്നിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും എത്തിച്ചേരുമെന്ന് kavad.in പ്രത്യാശിക്കുന്നു.
---------------
സമീര്‍ കാവാഡ്