മിക്കസ്കൂളുകളും ഇംഗ്ലീഷ് മീഡിയത്തിനാണ് പ്രാധാന്യം നല്കി വരുന്നത്. സ്ഥിരാധ്യാപകരെ ഇംഗ്ലീഷ് മീഡിയത്തിനും താല്‍ക്കാലികാധ്യാപകരെ മലയാളമീഡിയത്തിനും എന്നതാണ് അവസ്ഥ. സര്‍ക്കാര്‍ സ്കൂളുകള്‍ ഏത് മീഡിയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഇനിയെങ്കിലും വ്യക്തമാക്കേണ്ടിയിരിക്കുന്നു. ബോധനം മലയാളത്തിലാവണമെന്നാഗ്രഹിക്കുന്നവര്ക്ക് ആശ്രയിക്കാന്‍ വേറെ സ്കൂളുകളില്ല എന്നാല്‍ ഇംഗ്ലീഷ് പഠിപ്പിക്കണമെന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് മക്കളെ വിടാന്‍ നാട്ടില്‍ ധാരാളം സാധ്യതകള്‍ ഉണ്ടെന്നിരിക്കെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മലയാളം മീഡിയത്തിന് പ്രാധാന്യം നല്കുന്ന നയം ഉടന്‍ പ്രഖ്യാപിക്കുകയും അതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുകയും വേണം. ഫീസുകൊടുക്കാതെ മധ്യവര്‍ഗ്ഗത്തിന് മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുവാനുള്ള ഇടമായി പൊതുവിദ്യാഭ്യാസത്തെ പാകപ്പെടുത്തുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. മലയാള ഭാഷാസ്നേഹസംഘടനകളും പരിഷത്പോലുള്ള ഇടപെടലുകാരെയും ഈയിടെയായി ഈവഴിക്കൊന്നും കാണുന്നില്ല.
സമീര്‍ കാവാഡ്