ഇന്നലെ 'ഉണ്ട' സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് വാട്സാപ് ഗ്രൂപ്പില്‍ ആ മെസ്സേജ് മിന്നിയത്. മലപ്പുറം കോഴിക്കോട് ജില്ലകളിലായി 500ല്‍പരം ആളുകള്‍ പോലീസിന്റെ മാവോയിസ്റ്റ് നിരീക്ഷണത്തിലാണുപോലും. സോഷ്യല്മീഡിയാകാലത്തെ വാര്‍ത്തകളായതുകൊണ്ട് സംഗതി ശരിയാവാനും തെറ്റാവാനുമുള്ള സാധ്യതകള്‍ പപ്പാതിയാണ്.ഏതായാലും 'ഉണ്ട' നേരത്തെ കാണാത്തതു നന്നായി ഇപ്പോള്‍ കാണുന്നതുകൊണ്ട് അനുഭവത്തിന്റെ ഉമിനീരുകൂട്ടി ആസ്വദിക്കാന്‍ പറ്റുന്നുണ്ട്. മുമ്പായിരുന്നെങ്കില്‍ ചിരിക്കുമായിരുന്ന പല സീനുകളും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കലിപ്പുതോന്നിത്തുടങ്ങിയ പോലീസുകാരോട് 'ഉണ്ട' കനിവു തോന്നിപ്പിക്കുന്നു.
വാര്‍ത്ത ശരിയാണെങ്കിലും ഇല്ലെങ്കിലും കണ്ടുകഴിഞ്ഞാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യേണ്ട സിനിമയാണ് 'ഉണ്ട' എന്ന ഭീതി ജനിപ്പിക്കാന്‍ വന്ന വാട്സാപ് മെസ്സേജിന് ശേഷിയുണ്ട്. അതുതന്നെയാവാം കേരളത്തില്‍ ഇപ്പോള്‍ കാണുന്ന പലതരം മാവോവേട്ടയ്ക്ക് പിന്നിലെ ലക്ഷ്യവും.
സമീര്‍ കാവാഡ്