കാലുതൊട്ടും പച്ചബ്ലൗസിട്ടും അനുഗ്രഹംതേടല്
പച്ചബ്ലൗസിട്ട് ക്ലാസെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് അങ്ങിനെ പോകാനും, കാലുതൊട്ട് അനുഗ്രഹം തേടാന്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് അതിനുമുള്ള സ്വാതന്ത്രമുണ്ടായിരിക്കണം. പച്ചബ്ലൗസിട്ട് പോകുന്ന അധ്യാപികയുടെയും കാലുതൊട്ട് വന്ദിക്കാന്‍ ഇരുന്നുകൊടുക്കുന്ന അധ്യാപകന്റെയും മനോനിലയ്ക്ക്
സാമൂഹ്യചികിത്സ ആവശ്യമുണ്ടെന്നു പുരോഗമനവാദികള്‍ക്ക് തോന്നുന്നുവെങ്കില്‍ കൈമോശംവന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് അവര്‍ സൂക്ഷ്മതലത്തില്‍ ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ തന്നെ വര്‍ഗ്ഗീയധ്രുവീകരണം ശക്തിപ്പെട്ടുകൊണ്ടിരിക്കുമ്പള് എരിതീയില്‍ എണ്ണയൊഴിക്കലാവരുത് സോഷ്യല്‍ മീഡിയ ആക്റ്റിവസം.