ഗീബൽസിന്റെയും മക്കാർത്തിയുടെയും വംശപരമ്പരയിലാണ് സംഘികളുടെ സ്ഥാനം. കമ്യൂണിസ്റ്റ് വിരോധത്തിന്റെ ക്ഷുദ്രവീര്യം സിരകളിലൊഴുകുന്ന നുണയൻ സമൂഹമാണ് സംഘികളുടേത്.
ഇപ്പോഴിതാ കമ്യൂണിസ്റ്റുകാർക്ക്, ഡി.വൈ.എഫ്.ഐ കാര്‍ക്ക് ആഗസ്ത് 15 ആഘോഷിക്കാൻ എന്തവകാശമെന്ന് ചോദിച്ച് രാജ്യദ്രോഹത്തിന്റെയും ബ്രിട്ടീഷ് പാദസേവയുടെയും അഴുക്കുചാലിൽ പിറന്നുവീണകൂത്താടികൾ ചേറും ചോരയും ഒലിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അഴിഞ്ഞാടുന്നു ... ആക്രോശിക്കുന്നു... നുണകൾ ആവർത്തിച്ച് പോസ്റ്റുകളിലൂടെയും ഫോർവേഡുകളിലൂടെയും സത്യമാക്കാമെന്ന ഗീബൽസിയൻ തന്ത്രം പയറ്റുകയാണവർ.
ചരിത്രബോധമില്ലായ്മയുടെ മതാന്ധതയിൽ പുളയുന്ന ഈ കൂത്താടികൾക്ക് വിവരമില്ലായ്മ ഒരലങ്കാരമാണ്. നാണംകെട്ടവർക്ക് ആസനത്തിൽ മുളക്കുന്ന ആലും തണലാക്കാമല്ലോ.ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരും സ്വാതന്ത്ര്യ ദിനം ബഹിഷ്ക്കരിച്ചവരും റിപ്പബ്ലിക്ക് ദിനത്തിൽ ത്രിവർണ പതാക മാറ്റി കരിങ്കൊടി ഉയർത്തിയവരുമാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് കാലകാലമായി സംഘികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ.
സ്വന്തം ദേശവഞ്ചനയുടെ ചരിത്രം മറച്ചു പിടിക്കാനായി കമ്യൂണിസ്റ്റുകാർ ക്ക്നേരെ ഉണ്ടയില്ലാ നിറയൊഴിക്കുകയാണീ ഗീബൽസിയൻ സന്തതികള്‍. മലർന്ന് കിടന്നുള്ള മേലോട്ടുതുപ്പല്. അവരുടെ രാജ്യദ്രോഹത്തിന്റെ ചരിത്രം അക്കമിട്ട് പറയാൻ പ്രാഥമികചരിത്രബോധം മാത്രംമതി. നുണബോംബുകളുമായി നടക്കുന്ന സംഘികളുടെ തനിനിറമെന്തെന്ന് ജനങ്ങൾക്കിടയിൽ സജീവ ചർച്ചയാക്കണം . കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുമായി നടക്കുന്ന മതഭ്രാന്തന്മാരെ തുറന്നു കാട്ടണം. അത് ഈ കാലത്തിന്റെ അനിവാര്യതയാണ്.
കണ്ണടച്ച് ഇരുട്ടാക്കി പാല് കുടിക്കുന്ന കരിമ്പൂച്ചകളുടെ കൗശലമാണ് സംഘികൾ പയറ്റി നോക്കുന്നത്. സാമൂഹ്യ മാധ്യമ ശൃംഖലകളെ ഉപയോഗിച്ചുള്ള നെറികെട്ട നുണപ്രചാരണങ്ങളിലൂടെ ഒരു നാടിൻെറ ചരിത്രത്തെയും ജനാവബോധത്തെയും പരിഹസിക്കുകയാണവർ. ചരിത്രത്തിന്റെ അസന്ദിഗ്ധങ്ങളായ സത്യങ്ങളെ നുണകളുടെ കരിമ്പടം കൊണ്ടു പുതപ്പിച്ചുവെക്കാനാവില്ലെന്ന് വിദ്വേഷരാഷ്ട്രീയത്തിന്റെ മത്ത് പിടിച്ച സംഘികൾക്ക് മനസിലായി കൊള്ളണമെന്നില്ല. ചരിത്രത്തെ ആയുധമാക്കികൊണ്ടു ഫാസിസ്റ്റുകളുടെ തിരുമന്തൻവാദങ്ങളെ പൊളിച്ചെടുക്കണം.
എത്രയോ കാലങ്ങളായി വലതുപക്ഷരാഷ്ട്രീയത്തിൻെറ അരങ്ങത്തും അണിയറയിലും ആടിത്തളർന്ന് ക്ലൈമാക്സിലെത്തിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലകൾ ദീനമായി ആവർത്തിക്കുകയാണ് ഇപ്പോഴും സംഘികൾ. അവരുടെ പരിഹാസ്യവാദങ്ങളെല്ലാം കല്ലുവെച്ച നുണകളാണ്..
(1) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ 1925ൽ രൂപം കൊണ്ട RSS പങ്കെടുത്തിട്ടുണ്ടോ? ഏതെങ്കിലുമൊരു പ്രവര്ത്തകന് ജയിലിൽ പോയിട്ടുണ്ടോ? ലാത്തിയടി ഏറ്റുവാങ്ങിയിട്ടുണ്ടോ? വെടികൊണ്ടിട്ടുണ്ടോ? തൂക്കുമരത്തിലേറിയിട്ടുണ്ടോ? ഇല്ലേയില്ല ... ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തിൽ സ്വയം സേവകർ പങ്കെടുക്കാൻ പാടില്ലെന്നത് Rടട-ന്റെ സംഘടനാ നയമായിരുന്നു .
(2) കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും കോൺസുകാരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലുകളിലായി. അടിയും, വെടിയുണ്ടകളും ഏറ്റുവാങ്ങി. തൂക്കുമരങ്ങളിലേക്ക് കുറ്റബോധമില്ലാതെ നടന്നുപോയി.1940 നും 47 നുമിടയിൽ ഒന്നര ലക്ഷത്തിലേറെ പേർ ഇന്ത്യൻ ജയിലുകളിലുണ്ടായിരുന്നു. ഇതിൽ അര ലക്ഷത്തിലേറെ പേർ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രവർത്തകർ. മുസാഫർ അഹമ്മദ്, എ കെ ജി തുടങ്ങി 26000 ത്തില്പരം കമ്യൂണിസ്റ്റുകാർ. ഒരൊറ്റ Rടട കാരനും സ്വാതന്ത്ര്യസമരം അലയടിച്ചുയർന്ന നാളുകളിൽ ബ്രിട്ടീഷുകാർക്കെതിരെ ഒരു നെടുവീർപ്പിട്ടുപോലും പ്രതിഷേധിക്കാനുണ്ടായിരുന്നില്ല. വാല് മടക്കി യജമാന ഭക്തിപ്രകടിപ്പിച്ച രാജ്യദ്രോഹികളായിരുന്നവർ.ജവഹർഘട്ടിൽ 1940 സപ്തംബർ 15ന് വെടിയേറ്റ് വീണ അബുവും ചാത്തുക്കുട്ടിയും കമ്യൂണിസ്റ്റായിരുന്നു. 1943-ൽ തൂക്ക്മരത്തിലേറിയ കയ്യൂർ സഖാക്കൾ കമ്യൂണിസ്റ്റുകാരായിരുന്നു.
(3) 1947 ൽ സ്വാതന്ത്ര്യ ദിനം ബഹിഷ്ക്കരിച്ചവരാണ് കമ്യൂണിസ്റ്റുകാർ എന്നതാണ് മറ്റൊരു സംഘിവാദം. സത്യം മറിച്ചാണ്. 1947 ആഗസ്റ്റ് 15 ന് ത്രിവർണ്ണപാതകയും ചെങ്കൊടിയും പിടിച്ചാണ് കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കോഴിക്കോട് സ്വതന്ത്ര്യ പുലരിയെ അഭിവാദ്യം ചെയ്തുകൊണ്ട് തൊഴിലാളികൾ പ്രകടനം നടത്തിയത്. അക്കാലത്ത് ഹിന്ദുത്വവാദികൾ നാട്ടുരാജാക്കന്മാരുടെ പൃഷ്ഠം താങ്ങികളായി ഇന്ത്യയുടെ രാഷ്ട്രീയോദ്ഗ്രഥനത്തെ വെല്ലുവിളിക്കുകയായിരുന്നു. കാശ്മീരിനെ ഇന്ത്യയോട് ചേർക്കില്ലെന്ന് വീരവാദം മുഴക്കി ദോഗ്രി രാജാവിന്റെ ചോറ്റുപട്ടാളപ്പണി എടുക്കുകയായിരുന്നു അവര്‍.
(4) സർദാർ ഗോപാലകൃഷ്ണൻ റിപ്പബ്ലിക്ക് ദിനത്തിൽ ത്രിവർണപതാക പറിച്ച് കീറി എന്നാണ് മറ്റൊരാക്ഷേപം. ചരിത്രസത്യം മറ്റൊന്നാണ്, സ്വാതന്ത്ര്യാനന്തര കോൺഗ്രസ് സർക്കാർ ബുർഷാഭൂപ്രഭു വർഗങ്ങളുടെ ഇംഗിതമനസരിച്ച് നടത്തിയ കമ്യൂണിസ്റ്റ് വേട്ടയിൽ പ്രതിഷേധിച്ചാണ് സർദാർ പ്രകടനം നടത്തിയതുo, ആ വിപ്ലവകാരിയെ വെടിവെച്ച് ഭരണകൂടം കൊലപ്പെടുത്തിയതും.
(5) 1962-ലെ ഇന്ത്യ-ചൈന യുദ്ധം ഈ മേഖലയിലെ പ്രമുഖ ശക്തികളായ ചൈനയുടെയും ഇന്ത്യയുടെയും സഹകരണത്തിൽ വിറളിപൂണ്ട അമേരിക്കൻ താല്പര്യങ്ങളുടെ സമ്മർദ്ദഫലം കൂടിയായിരുന്നു. ചൗൻലായിയും നെഹറുവും നാസറും സുക്കാർ നോവും മുൻകയെടുത്താണ് വൻശക്തി മേധാവിത്വത്തിനെതിരെ ചേരിചേരാ നയം രൂപപ്പെടുത്തുന്നത്. ഇത് അമേരിക്കയെ പരിഭ്രാന്തമാക്കിയിരുന്നു. ചൈനയും ഇന്ത്യയും തമിലുള്ള അതിർത്തി പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് കമ്യൂണിസ്റ്റുകാരുടെ നിലപാട്. യുദ്ധോത്സുകത ജനസംഘവും Rടട മാണ് പടർത്തിയത്. യുദ്ധനീക്കം ചൈനയുടെ ഭാഗത്ത് നിന്നായാലും ഇന്ത്യയുടെ ഭാഗത്ത് നിന്നായാലും ശരിയായ സമീപനമല്ലെന്നാണ് കമ്യൂണിസ്റ്റ് നിലപാട്. മക് മോഹൻ രേഖയും തർക്കവും കൊളോണിയൽ കാലത്തിന്റെ ബാക്കിപത്രമാണെന്നും രണ്ടു സ്വതന്ത്ര രാജ്യങ്ങളും ചർച്ചകളിലൂടെ പരിഹാരമുണ്ടാക്കണമെന്നുമാണ് കമ്യൂണിസ്റ്റുകാർ പറഞ്ഞത്.
സംഘരിവാര്‍ സര്‍ക്കാര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും തകര്‍ത്ത് അമേരിക്കയുടെ ഒരു സാമന്തപ്രദേശമാക്കി നമ്മുടെ രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍, നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസംരക്ഷിക എന്ന ദൗത്യമാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രധാനമായും ഏറ്റെടുത്തിട്ടുള്ളത്.
ഭൂര്‍ഷ്വാ ആഘോഷരൂപങ്ങളുടെ സ്വഭാവത്തിലല്ല കമമ്യൂണിസ്റ്റുകാര് ആഗസ്റ്റ് 15 ആഘോഷിക്കാറ്. മറിച്ച് ചരിത്രത്തെ ഓര്‍ക്കാനും ചരിത്രത്തില്‍ സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള സ്വയം പടച്ചട്ടയണിയലും സമൂഹത്തില്‍ അത്തരം സംവാദപരിസരങ്ങള്ക്ക് അവസരമൊരുക്കാനുമുള്ള ഒരു മൂര്‍ത്തമായ ഇടപെടല്‍ എന്നര്‍ത്ഥത്തിലാണ്. ആ അര്‍ത്ഥത്തില്‍ ഇന്നിന്ത്യയില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത് കമ്മ്യൂണിസ്റ്റുകാര്‍ക്കാണ്.