അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന് അബ്ദുല്‍ ഗഫാര്‍ ഖാന്റെ ചരിത്രപ്രസിദ്ധമായ ജുമുആനന്തര പ്രസംഗത്തിന് അരനൂറ്റാണ്ട്. 1969 ഒക്ടോബര്‍ 17 (വെള്ളി) നാണ് അഹമ്മദാബാദിലെ ജുമുഅ മസ്ജില്‍ പ്രാര്‍ത്ഥനാന്തരം നടത്തിയ പ്രസംഗത്തില്‍ മതവര്‍ഗ്ഗീയതക്കും മുസ്ലിംലീഗിനുമെതിരെ ഏഴായിരത്തോളം ശ്രോതാക്കളെ സാക്ഷിനിര്‍ത്തി ഖാന് ആഞ്ഞടിച്ചത്. പാകിസ്ഥാന് രൂപീകരിച്ചത് മുസ്ലിംങ്ങള്ക്കുവേണ്ടിയാണെന്ന തരത്തിലുള്ള യാതൊരു ചിന്തയും ഇന്ത്യന്മുസ്ലിംങ്ങള്ക്ക് ഉണ്ടാവാന്‍ പാടില്ലെന്നും, ബ്രിട്ടീഷുകാര്‍ അവരെ സഹായിച്ചവര്‍ക്ക് പാരിതോഷികമായി പതിച്ചുനല്‍കിയതാണ് പാകിസ്ഥാനെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പാകിസ്ഥാന് രൂപീകരണംകൊണ്ട് പാവപ്പെട്ടമനുഷ്യര്ക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ലെന്നും പാകിസ്ഥാനിലേക്ക് പോയ മുസ്ലിങ്ങളുടെ അവസ്ഥ ഇന്ത്യയിലുള്ളവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു നിങ്ങള്‍ക്ക് പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ സഹായിക്കാന്‍ മുസ്ലിലീഗുണ്ടോ എവിടെയവര്‍ അന്നു ഞാന്‍ പറഞ്ഞത് നിങ്ങള്‍ ചെവികൊണ്ടില്ല, ഇന്നു നിങ്ങളോടൊപ്പം നില്ക്കാന് ഞാനേയുള്ളൂ. മഹാത്മാഗാന്ധിയുടെ ആത്മമിത്രമായിരുന്ന ഖാന് ഓര്‍മ്മിപ്പിച്ചു.
"മതവൈര്യത്തിന്റെ വിഷവിത്തുകള്‍ വിഭജനത്തിനുമുമ്പുതന്നെ ബ്രിട്ടീഷുകാര്‍ ഇവിടെ വിതച്ചിരുന്നു. മുസ്ലിം ലീഗിന്റെ പിന്നാലെ മതവര്ഗീയതയിലാകൃഷ്ടരായി പോയവര്‍ അന്ന് അബ്ദുല്‍ ഗഫാര്‍ ഖാനെപ്പോലുള്ള മതേതരവാദികളുടെ വാക്കുകള്‍ ശ്രദ്ധിച്ചില്ല, ചരിത്രം ഇന്നവരെ തിരുത്തിക്കൊണ്ടിരിക്കുകയാണ്" എന്നാണ് ഈ വാര്‍ത്ത ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അന്ന് കൂടെ ചേര്‍ത്തിരുന്നത്.
(Reference: The Hindu 18-10-2019)