ഇ.വി.എം തട്ടിപ്പ്: വെളിപ്പെടുത്താന്‍ അവസരം നിഷേധിച്ച് കോടതി
| 2 December 2019 |Delhi |
ഇലക്ടോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്നത് തെളിയിക്കാനുള്ള അവസരം നല്‍കണമെന്ന നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ മന്‍സൂര്‍ അലി ഖാന്റെ ആവശ്യം സുപ്രിംകോടതി നിരസിച്ചു. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ഡിണ്ടിഗലില്നിന്നും ഖാന് ജനവിധി തേടിയിരുന്നു. ഒരു റിട്ടയേഡ് ജഡ്ജിനുമുന്നില്‍ വിഷയം അവതരിപ്പിക്കാനുള്ള പെറ്റിഷനാണ് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ദെ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ബി.ആര്. ഗവായ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് അനുമതി നിഷേധിച്ചത്.