മഹാരാഷ്ട്രയിലെ എം.എം.എമാരില്‍ വെളിപ്പെടുത്തിയ ശരാശരി ആസ്തി 10-കോടി 87-ലക്ഷമാണ്. ആകെയുള്ള 288 ജനപ്രതിനിധികളില്‍ 264 പേരും നിലവില്‍ കോടീശ്വരന്മാരാണ്. എന്നിട്ടും ഇവരെ റിസോര്‍ട്ടില്‍ ഒളിപ്പിച്ചുവെക്കേണ്ടിവരുന്നു എന്നത് ഉള്ളവനാണ് ഇല്ലാത്തവനേക്കാള്‍ ആര്‍ത്തി എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നു. ഏറ്റവും ദരിദ്രന് സി.പി.ഐ (എം) ന്റെ വിനോദ് നിക്കൊളെയാണ്. വെറും അമ്പത്തിയൊന്നായിരം രൂപ മാത്രമേ തെരഞ്ഞെടുപ്പിനു മുമ്പ് കണക്കുകൊടുക്കുമ്പോള് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനു പിറകെ പണച്ചാക്കുമായി ചെന്നിട്ടു കാര്യമില്ലെന്ന് ബി.ജെ.പിക്കും, കോണ്‍ഗ്രസിനും, ശിവസേനക്കും, എന്‍.സി.പിക്കുമറിയാം. അതുകൊണ്ടാണ് തന്റെ സഹപ്രവര്‍ത്തകരെല്ലാം റിസോര്ട്ടിലായിരിക്കുമ്പോഴും സഖാവ് വിനോദ് തന്റെ മണ്ഡലത്തില്‍ പൊതുപ്രര്ത്തനവുമായി സൈക്കിളില്‍ സഞ്ചരിക്കുന്നത്.
പാര്‍ട്ടി മാസത്തില്‍ നല്കുന്ന 5000 രൂപയും താല്‍ക്കാലിക ജോലിയുള്ള ഭാര്യക്ക് ലഭിക്കുന്ന 2000 രൂപയും കൊണ്ട് സംതൃപ്ത ജീവിതം നയിക്കുന്ന സഖാവിന്റെ മാതൃക മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറാണ്. മറ്റു എം. എല്‍. എമാരും ദേശീയ നേതാക്കളും റിസോര്‍ട്ടില്‍നിന്നും റിസോര്‍ട്ടിലേക്ക് ചാക്കുകെട്ടുകളുമായി നെട്ടോട്ടമോടുന്നതുകണ്ട് ഇന്ത്യന്‍ ജനാധിപത്യം അന്തംവിട്ടുനില്‍ക്കുമ്പോള്‍ അതിന്റെ ഇനിയും ഒടിയാത്ത നട്ടെല്ലായി വിനോദ് നിക്കോളെ മാത്രം. ലാല്‍ സലാം സഖാവെ.
Share