കുമ്മനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റായപ്പോള്‍ ചെയ്തുകൂട്ടിയ അബദ്ധങ്ങളാണ് ഒരു പക്ഷെ കേരളത്തില്‍ ഏതൊരു പാര്‍ട്ടിയുടെയും അദ്ധ്യക്ഷന്മാരില് നിന്നും അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കിത്തീര്ത്തത്. പുതിയ സോഷ്യല്മീഡിയകാലത്തെ രീതികളുമായി അദ്ദേഹത്തെപ്പോലൊരാള്‍ക്ക് ഏറെ പൊരുത്തപ്പെട്ടുപോകാനാവുന്നില്ല എന്ന വിമര്‍ശനം ബി.ജെ.പിയില്‍ തന്നെ ഉയര്‍ന്ന ഒരു പശ്ചാത്തലത്തില്‍കൂടിയായിരുന്നു കുമ്മനം ഗവര്‍ണറായി രക്ഷപ്പെട്ടത്.
കുമ്മനത്തെ അപേക്ഷിച്ച് വിവരവും വിദ്യാഭ്യാസവും സംഘപരിവാറിനപ്പുറം പൊതുബന്ധങ്ങളുമുള്ള അഡ്വക്കറ്റ് കൂടിയായ പി.എസ്. ശ്രീധരന്‍പിള്ള ബി.ജെ.പിയുടെ അദ്ധ്യക്ഷസ്ഥാനത്തെത്തിയപ്പോള് അതവര്‍ക്കൊരു മുതല്‍ക്കൂട്ടാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ അറങ്ങേറിയ സമരങ്ങളും പ്രതിഷേധങ്ങളും ആ പ്രതീക്ഷ അദ്ദേഹം അമ്പരപ്പിക്കുംവിധം തെറ്റിക്കുന്നതായിരുന്നു.
ഓരോ ദിവസവും പരസ്പരവിരുദ്ധമായ പത്രസമ്മേളനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും, ഇന്നലെ പറഞ്ഞതെല്ലാം കൃത്യമായി തെളിവുനിരന്നിരിക്കുകയും നാളെ പറയാനിരിക്കുന്നതടക്കം മാധ്യമപ്രവര്‍ത്തകര്‍ ഊഹിച്ചെഴുതുകയും ചെയ്യുന്ന ഇക്കാലത്ത്, പിള്ളയ്ക്ക് തൊടുന്നതെല്ലാം പിഴച്ചുകൊണ്ടേയിരുന്നു. ഇതോടെ ഒരുകാര്യം വ്യക്തമായിരിക്കുകയാണ്, പ്രസിഡന്റിന്റെ അറിവും യോഗ്യതയും അല്ല പ്രശ്നം മറിച്ച് ബി.ജെ.പിയുടെ ആശയദാരിദ്ര്യവും ആര്.എസ്.എസിനെപ്പോലുള്ള ഒരു ഫാസിസ്റ്റ് സംഘത്തിന്റെ ബാഹ്യനിയന്ത്രണംമൂലം സ്വന്തമായി അസ്ഥിത്വമില്ലാത്ത സംഘടനാദൗര്‍ബല്യവുമാണ് യഥാര്‍ത്ഥ പ്രശ്നം എന്നത്. ബി.ജെ.പിക്കകത്തെ വിഭാഗീയത പൂര്‍ണ്ണമായി ഇല്ലാതാക്കാനായിട്ടില്ലെന്നും ഏത് നിമിഷവും പരസ്യമായി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമാണ് സമരത്തിന്റെ മറ്റൊരു ബാക്കിപത്രം.
സുരേന്ദ്രന് പുറത്തിറങ്ങിയതേയുള്ളൂ...