യു.ഡി.എഫിന് വന്‍ സ്വാധീനമുള്ള മലപ്പുറം എറണാംകുളമുള്പ്പെടെ വിവിധ ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 39-ല്‍ 22 സീറ്റ് നേടിയുള്ള വിജയം ഏതൊരിടതുപക്ഷാനുഭാവിയെ സംബന്ധിച്ചും അഭിമാനാര്‍ഹം. അതേസമയം ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും രണ്ടുവീതം സീറ്റുകള്‍ കൂട്ടിയാല്‍ വര്ഗ്ഗീയവാദികള്ക്കുകിട്ടിയ നാലുസീറ്റ് നിസ്സാരമായി കാണരുത്. ചെറുതെങ്കുലും നമ്മുടെ മതേതര മനസ്സാക്ഷിക്കേറ്റ ഈ ക്ഷതം താനേ മാറിക്കൊള്ളും എന്നു കരുതിയിരിക്കരുത് ചികിത്സിച്ചുതന്നെ ഭേദമാക്കേണ്ടതുണ്ട്. തങ്ങളുടെ കാലിനടിയിലെ മണ്ണിളകുന്നത് കോണ്ഗ്രസ്സുകാര് അറിഞ്ഞമട്ടേയില്ല. കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ ചേരാനുള്ള സാധ്യത കൂടിയിരിക്കുകയാണ്. കാരണം വര്‍ഗ്ഗീയത കേരളത്തില്‍ വിലപ്പോവില്ലെന്ന തിരിച്ചറിവില്‍ ബി.ജെ.പി കേന്ദ്രനേതൃത്വം അടുത്ത പ്ലാന്‍ എന്ന നിലയില്‍ ചാക്കിട്ടുപിടുത്തത്തിനു തന്നെയാകും പരിശ്രമിക്കുക. രാഷ്ട്രീയ ചാണക്യനായതുകൊണ്ടാണ് ചെന്നിത്തലയ്ക്കും ഉണ്ണിത്താനും സുധാകരനും ഒരുമുഴം മുമ്പേ പി.സി. ജോര്‍ജ്ജ് കറുപ്പുടുത്തത്.