അപരിഷ്കൃത സമൂഹത്തിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ദുരന്തകാഴ്ചയാണ് വര്‍ത്തമാനകേരളത്തില്‍ കാണാന്‍ കഴിയുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.എല്‍.എയുമായ വി.ഡി സതീഷന് പറഞ്ഞു. തൃശൂരില്‍ സംസ്കാര സാഹിതി ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതിവിധി വന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് യുക്തിസഹവും ഉറച്ചതുമായ നിലപാട് കൈക്കൊള്ളണം. ആള്‍ക്കൂട്ടത്തിന്റെ പിറകെ പോവുകയല്ല അവരെ ശരിയായ ദിശയിലേക്ക് നയിച്ചതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം. മതത്തെയും ജാതിയെയും എക്കാലത്തും സ്വന്തം താല്പര്യങ്ങള്ക്കുവേണ്ടി ഉപയോഗപ്പെടുത്തിയവരാണ് സംഘപരിവാര്‍ ശബരിമല വിഷയത്തിലും അവര്‍ ആ നിലപാട് തുടരുന്നു, അതിന് സൗകര്യമൊരുക്കുന്ന നിലപാട് മതേതര കക്ഷികളില്‍ നിന്നും ഉണ്ടാവരുതെന്നും സതീശന് ഓര്‍മ്മിപ്പിച്ചു.