മൂരിലീഗ് എന്ന് വിളിക്കാനിടയാക്കിയ ചന്ദ്രിക റിപ്പോര്‍ട്ട് എന്ന തരത്തില്‍ വ്യാജമായി ഏതോ കേന്ദ്രങ്ങളില്‍ ഉണ്ടാക്കിയ ഫോട്ടോയാണ് ഇതോടൊപ്പമുള്ളത്. ഇത്തരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും മതസംഘടനകളെയും അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജപ്രചാരണങ്ങള്‍ നടക്കുന്ന ഒരിടംകൂടിയാണ് സോഷ്യല്‍മീഡിയ. ഏതാണ് ഒറിജിനല്‍ ഏതാണ് ഡ്യൂപ്ലിക്കേറ്റ് എന്നു വേര്തിച്ചറിയല് തന്നെ പ്രയാസമാകും. ചിലതെല്ലാം സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാകും. പക്ഷെ സൂക്ഷിച്ചുനോക്കാന്‍ നമുക്കെവിടെ സമയം. ഇതില്‍ തന്നെ നോക്കൂ, ഏതോ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ വാര്‍ത്തയാണിത്. കെ.ജെ. യേശുദാസടക്കമുള്ളവരുടെ പേരച്ചടിച്ചിരിക്കുന്നത് വായിക്കാനാകും. 1980-മുതല്‍ മലയാള മനോരമയില്‍ ജോലിചെയ്യുന്ന ഡി. വിജയമോഹന്റെ പേരാണ് ബൈ-ലൈനായി കൊടുത്തിരിക്കുന്നത്. ഇത്തരം കാര്യങ്ങളൊന്നും സാധാരണക്കാര്‍ ശ്രദ്ധിക്കില്ലെന്ന ഉത്തമബോധ്യത്തോടെത്തന്നയാണ് ഇത്തരം കോപ്രായത്തരങ്ങള്‍ അരങ്ങേറുന്നത്. ട്രോളുകളുടെ ഗണത്തില്‍ പെടുത്തി നിസ്സാരവല്ക്കരിക്കാവുന്നവയല്ല ഇത്തരം കള്ളപ്രചാരണങ്ങള്‍. ചിത്രത്തിന്റെ തെളിവുസഹിതം അതും ഒരു പത്രത്തിന്റെ ഒന്നാംപേജിലെ പഴയ വാര്‍ത്ത എന്ന രീതിയില്‍ കാണുമ്പോള്‍ വിശ്വാസ്യത ജനിപ്പിക്കാന്‍ പ്രാപ്തമാണ് ഈ വ്യാജനിര്‍മ്മിതി. ഇത്തരം നിര്‍മ്മിതികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ക്ക് അതാത് രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ മുന്‍കൈ എടുക്കണം. എങ്കിലേ പുതിയ കാലത്ത് വാര്‍ത്തകള്‍ക്ക് വിശ്വാസ്യത കിട്ടൂ. അതല്ലെങ്കില്‍ വ്യാജവാര്‍ത്തകള്‍ ജനഹിതം നിര്‍ണ്ണയിക്കുന്ന ഘട്ടം സംജാതമാകും. ജനാധിപത്യത്തെത്തന്നെ ദുര്‍ബലപ്പെടുത്താന്‍ അത് കാരണമാകും.
Share