ലെനിന്റെ 'എന്തു ചെയ്യണം'
വര്‍ത്തമാനകാലത്ത് പ്രസക്തമായ വായന ആവശ്യപ്പെടുന്ന കൃതി
| 13 Oct 2018 | KOCHI |
ഒക്ടോബർ വിപ്ലവത്തിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവും സംഘടനാപരവുമായ വീക്ഷണങ്ങളെ രൂപപ്പെടുത്തിയ ലെനിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് എന്ത് ചെയ്യണം എന്നത് എന്ന് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ. ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഇ എം എസ് പഠന കേന്ദ്രം സംഘടിപ്പിക്കുന്ന മാർക്സിസ്റ്റ് ക്ലാസ്സിക് കോഴ്സിന്റ ഭാഗമായി പുസ്തകം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1901 അവസാനവും 1902 ന്റെ ആദ്യത്തിലുമാണ് കൃതി രചിക്കപ്പെടുന്നത്. സാർവദേശീയവും ആഭ്യന്തരവുമായ സ്ഥിതിഗതികളിലെ വർഗ്ഗശക്തിയുടെയും വർഗ്ഗപരമായ അണിചേരലുകളുകളുടെയും മൂർത്തമായ വിശകലനത്തിന്റെ ആവശ്യകത അടിവരയിടുകയാണ് ലെനിൻ മഹത്തായ ഈ കൃതിയിലൂടെ ചെയ്തത്. സമകാലിക ചുറ്റുപാടിൽ ലെനിന്റെ ഈ കൃതി കൂടുതൽ പ്രസക്തമാണ്. കലൂർ ലെനിൻ സെന്ററിലെ പി. കൃഷ്ണപിള്ള ഹാളിൽ നടന്ന ക്ലാസ്സിൽ എൻ. എ. മണി അദ്ധ്യക്ഷത വഹിച്ചു. ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി. ബി. ദേവദർശനൻ സംസാരിച്ചു. പ്രൊഫ.എൻ. രമാകാന്തൻ സ്വാഗതവും പി ആർ ഷാജി നന്ദിയും പറഞ്ഞു.