<സ: ടി. എൻ. ജോയിക്ക് വിട...
ഇടക്കിടക്ക് വിളിക്കാനും ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാനും ഇനി സ.ടി.എൻ ജോയ് ഇല്ല. കേരളത്തിലെ സി. പി. ഐ. (എം. എൽ) പ്രസ്ഥാനത്തിന്റെ സംഘാടകനും മുൻനിര നേതാവുമായിരുന്നു. ഇന്ത്യൻ ചക്രവാളത്തിൽവസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച എഴുപതുകളിലെ പ്രക്ഷുബ്ധമായ രാഷ്ടീയം ഹൃദയത്തിലേറ്റിയ ഒരാൾ...
അടിയന്തിരാവസ്ഥയുടെ കരാളദിനങ്ങളിൽ തുടയെല്ലുകൾ ഞെരിഞ്ഞമർന്ന ഒരു തലമുറയുടെ ഇച്ഛാശക്തിയുടെ പ്രതിനിധി ... ശസ്തമംഗലത്തെ കോൺസൻട്രേഷൻ കേമ്പിൽ മൂന്നാം മുറകൾ ഏറ്റുവാങ്ങിയ വിപ്ലവ യുവത്വം ... വർക്കല വിജയൻ ശാസ്തമംഗലം കേമ്പിലാണ് നിഷ്ഠൂരമായി വധിക്കപ്പെടുന്നത് ... സഹനത്തിന്റെയും പീഢനങ്ങളുടെയും വഴികളിലൂടെ സഞ്ചരിച്ച ഒരു തലമുറയാണ് ജോയിയുടേത് ...
കേരളത്തിലെ കാലാവധി കഴിഞ്ഞ നക്സലൈറ്റ് രാഷ്ടിയ തടവുകാരുടെ വിമോചന കാമ്പയിന്റെ ഘട്ടത്തിലാണ് ജോയിയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ അവസരമുണ്ടായത്... അടിയന്തിരാവസ്ഥയിലും തൊട്ടുമുമ്പും അണ്ടർ ഗ്രൗണ്ട് രാഷ്ടീയ പ്രവർത്തകനായി മണിയൂരിൽ കഴിഞ്ഞിരുന്നു. ബെന്നി എന്ന പേരിൽ ...
വിപുലമായ വായനയും അഗാധമായ ചിന്തയും സൂക്ഷിച്ച ധിഷണാശാലിയായിരുന്നു അദ്ദേഹം.. വർഗീയ ഫാസിസത്തിനും ജനാധിപത്യ നിഷേധത്തിന്റെതായ എല്ലാ അധികാരപ്രയോഗങ്ങൾക്ക് എതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടിയ ജീവിതം...
ഫാസിസത്തിന്റെ ഇരകളാക്കപ്പെടുന്ന ജനസമൂഹങ്ങൾക്കൊപ്പമായിരുന്നു ജോയ് ... മുസ്ലിങ്ങൾക്കെതിരായ സംഘപരിവാർ വേട്ടയോടുള്ള പ്രതികരണമെന്ന നിലയിലാണ് ഇസ്ലാം മതം സ്വീകരിക്കുന്നത് ...
ലോകത്തെ സൗന്ദര്യവൽക്കരിക്കാനും മാനവീകരിക്കാനും സമർപ്പണ മനസോടെ ശ്രമിച്ചൊരാൾ... വിട... ലാൽ സലാം..
കെ.ടി. കുഞ്ഞിക്കണ്ണന്