എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും നേരെയുള്ള സംഘപരിവാര്‍ വേട്ട വീണ്ടും...
കവികളെയും ഇടതു ദളിത് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവർത്തകരെയും വേട്ടയാടുകയാണ് സംഘപരിവാർ ഭരണകൂടം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഇടത് ചിന്തകരുടെയും മനുഷ്യാവകാശ-ദളിത് പ്രവർത്തകരുടെയും വീടുകളിൽ വ്യാപകമായ റെയ്ഡുകൾ നടത്തി പലരെയും അറസ്റ്റുചെയ്തിരിക്കുന്നു...
മഹാരാഷ്ട്ര പോലീസ് കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നടത്തിയ റെയ്ഡിൽ തെലുങ്ക് കവിയും ഇടതുബുദ്ധിജീവിയുമായ വരവറാവുവിനെ ഫരീദാബാദിലെ ട്രേഡ്യൂണിയൻ നേതാവായ സുധാഭരദ്വാജിനെയും ഗൗതംനവ്ലഖയെയുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മാസം 1-ന് ഭീമകൊറോഗാവിലുണ്ടായ കലാപത്തെക്കുറിച്ചുള്ള അനേ്വഷണത്തിന്റെ ഭാഗമായിട്ടാണ് അറസ്റ്റെന്നാണ് പോലീസിന്റെ വിശദീകരണം. നരേന്ദ്രമോഡിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസും ഇതോട് ബന്ധിപ്പിക്കുകയാണ് പോലീസ് ചെയ്തിരിക്കുന്നത്.
മനുഷ്യാവകാശങ്ങളോടും പൗരാവകാശങ്ങളോടുമുള്ള തികഞ്ഞ വെല്ലുവിളിയാണ് എഴുത്തുകാരുടെയും ആക്ടിവിസ്റ്റുകളുടെയും അറസ്റ്റിലൂടെ സർക്കാർ നടത്തിയിരിക്കുന്നത്. വിമർശിക്കുകയും വിയോജിക്കുകയും ചെയ്യുന്നവരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്നതിന്റെ ഭാഗമാണ് ഈ അറസ്റ്റുകൾ. സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ ജനാധിപത്യത്തോടും സ്വാതന്ത്ര്യത്തോടുമുള്ള തികഞ്ഞ ധിക്കാരമാണ് ഇടതുമനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റെന്നാണ് പ്രസ്താവനയിൽ പറഞ്ഞത്.
അറസ്റ്റുചെയ്യപ്പെട്ടവരുടെ ലാപ്ടോപ്പും മൊബൈൽ ഫോണുകളും വ്യക്തിപരമായ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദളിതുകൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി വാദിക്കുന്നവരെ ഭീകരവാദികളായി മുദ്രകുത്തി വേട്ടയാടുകയാണ് കേന്ദ്രസർക്കാർ. ഈ കള്ളക്കേസുകൾ പിൻവലിക്കണം. അറസ്റ്റുചെയ്തവരെ വിട്ടയക്കണം. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കുംവേണ്ടി നിലകൊള്ളുന്നവർ ഭരണകൂട ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണം...
കെ.ടി. കുഞ്ഞിക്കണ്ണന്