'മീശ'വെട്ടാന് നടക്കുന്ന ചരിത്രബോധമില്ലാത്തവര് - കെ.ടി. കുഞ്ഞിക്കണ്ണന്
മീശയുടെ പ്രസിദ്ധീകരണം തടയണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശിയായ ഒരു രാധാകൃഷ്ണൻ സുപ്രിം കോടതിയെ സമീപിച്ചിരിക്കയാണു പോലും! സ്ത്രീകളെയും ബ്രാഹ്മണരെയും അപമാനിക്കുന്നതാണ് നോവലെന്നും സംസ്ഥാന സർക്കാർ നോവലിന്റെ പ്രചാരണം തടയാൻ ഇടപെടുന്നില്ലെന്നുമാണ് പരാതിക്കാരൻ കോടതിയിൽ പെറ്റീഷൻ നൽകിയിരിക്കുന്നത് ...ആവിഷ്ക്കാരം സ്വാതന്ത്ര്യം പൗരന്മാരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ വൃണപ്പെടുത്തുന്നാവരു തെന്നാണ് പരാതിക്കാരൻ വാദിക്കുന്നത് ...
നോവലിലെ അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങളെ കുറിച്ച് ഒരു കഥാപാത്രം നടത്തുന്ന സംഭാഷണ ശകലമെടുത്താണ് മീശക്കെതിരെ സംഘ പരിവാർ രംഗത്ത് വന്നത്... ഭീഷണി മുഴക്കിയത്... നോവൽ പ്രസിദ്ധീകരണം നിർത്തിച്ചത്... അതൊരു കഥയാണ് നോവലാണ് അതിലെ കഥാപാത്രമാണ് പറയുന്നത്എന്നൊക്കെ മനസിലാക്കാനുള്ള സഹൃദയത്വം വർഗീയ വാദികളിൽ നിന്ന് പ്രതീക്ഷിക്കുന്നിലെന്തർത്ഥം...
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഇന്നലെ ഡിസി ബുക്സ് പ്രസാധനം ഏറ്റെടുത്തു ... സന്തോഷകരവും അഭിനന്ദനീയവുമായ ഇടപെടൽ ... പക്ഷെ ഇപ്പോഴിതാ പ്രസാധനം തടയാൻ സുപ്രിം കോടതിയെ ഹിന്ദുത്വ വാദികൾ സമീപിച്ചിരിക്കുന്നു...
അവരുടെ വാദങ്ങൾ എന്തുമാത്രം ബാലിശവും ചരിത്രവിരുദ്ധവുമാണെന്ന് അറിയാൻ ഇതെഴുതുന്ന ആൾക്ക് പൗരാണിക സംസ്കൃതിയുടെ ഈട് വെപ്പുകളായ വേദേതിഹാസ കൃതികളിലെക്കൊന്നും പോകേണ്ട .ഖജുരാവോ വി ലെ രതി ശില്പങ്ങൾ തേടി പോകേണ്ടതുമില്ല...ജനിച്ച് വളർന്ന ഗ്രാമത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലത്തുള്ള ലോകനാർകാവ് ക്ഷേത്രം വരെ പോയാൽ മതി... അവിടുത്തെ കൊത്തുപണികൾ മാത്രം കണ്ടാൽ മതി...
രതിയും ലൈംഗികതയുമെല്ലാം അശ്ശീലമായിട്ടല്ല ആ ർ ഷ സംസ്കാരം പരിഗണിച്ചത്...രതി ശാസ്ത്രങ്ങളെഴുതിയ കക്കോകനുംവാത്സ്യായനുമെല്ലാം മഹർഷിമാരായിരുന്നു .. ആർഷ പാരമ്പര്യത്തിന്റെ അഭിമാനസ്തംഭങ്ങളായിരുന്നു ... രാസ ലോലുപനായ കൃഷ്ണൻ വിഷ്ണുവിന്റെ അവതാരമായ ഭഗവാനുമാണല്ലോ...
കാമസൂത്രയെ ഒട്ടും അശ്ശീലമല്ലാത്ത പാപപുണ്യ വിവേചനങ്ങൾക്ക് വിട്ടുകൊടുക്കാത്ത ഋഷി പ്രോക്ത സംസ്കാരത്തിന്റെഭാഗമായിട്ടാണ് ഗണിക്കുന്നത് ... ഇതിലൂടെയൊക്കെ വായനാ സഞ്ചാരം നടത്തിയിട്ടുള്ളവർക്കറിയാം ഇതിൽ പ്രതിഫലിക്കുന്ന ബ്രാഹ്മണർ ഉൾപ്പെടെയുള്ള അധീശവർഗങ്ങളുടെ ജീവിത സന്ദർഭങ്ങൾ എന്തുമാത്രം രതിബദ്ധവും ഒട്ടുംപാതിവ്രത്യാ നിഷ്ഠവുമായിരുന്നില്ലെന്ന് ... നീട്ടുന്നില്ല.
ചരിത്രവും സംസ്കാരവും വിസ്മരിച്ച് കേവലമായ വിവാദങ്ങൾ സൃഷ്ടിക്കുന്നവർ മത വർഗീയതക്ക് എണ്ണയൊഴിച്ച് തീക്കൊടുക്കാൻ കാത്തിരിക്കുന്നവരാണ്... അവരുടെ ഫാസിസ്റ്റ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നോവൽ വിവാദം ... എഴുതാനും പറയാനും അഭിപ്രായങ്ങൾ പ്രകാശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് നേരെയാണിവർ ഉറുമി വീശുന്നത് ...