ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്ററിന്റെ ജയത്തോടെ തുടക്കം. വേള്‍ഡ്കപ് ജേതാവ് പോഗ്ബയുടെ നേതൃത്വത്തിലിറങ്ങിയ യുണൈറ്റഡ് (2-1) ലീസെസ്റ്ററിനെയാണ് തോല്‍പ്പിച്ചത്. കളി തുടങ്ങി മിനുട്ടുകള്‍ക്കകം പെനാള്‍ട്ടിയിലൂടെയായിരുന്നു ക്യാപ്റ്റന്റെ ഗോള്‍. കളിയുടെ 83-ാം മിനുട്ടില്‍ ലൂക് ഷോയുടെ ബൂട്ടില്‍ നിന്നും അതിമനോഹരമായ രണ്ടാം മാഞ്ചസ്റ്റര്‍ ഗോള്‍ പിറന്നു. ഇഞ്ച്വറി ടൈമിലാണ് ലീസസ്റ്റര്‍ ജാമി വാര്‍ഡിയിലൂടെ ആശ്വാസഗോള്‍ മടക്കിയത്. മാഞ്ചസ്റ്ററിനായി മധ്യനിരയില്‍ ബ്രസീലിയന്‍ യുവതാരം ആന്‍ഡ്രിയാസ് പെരീര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പോഗ്ബയാണ് കളിയിലെ താരം. മൂന്നു പുതുമുഖങ്ങളെ അവതരിപ്പിച്ച് കളിയിലുടനീളം ലീസസ്റ്റര്‍ മൗറിഞ്ഞോ സംഘത്തെ ഞെട്ടിച്ചുകൊണ്ടേയിരുന്നു.
വൂള്‍വ്സ്, ഫുള്‍ഹാം, കാര്‍ഡിഫ് സിറ്റി എന്നിവയാണ് ഇത്തവണത്തെ പുതിയ ടീമുകള്‍. പതിവില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ രണ്ട് (വൂള്‍വ്സ്, ഫുള്‍ഹാം) ടീമുകള്‍ വലിയ തുകമുടക്കി അറ്റാക്കിംഗ് ഫുട്ബോളിന്റെ പുതിയ ചരിത്രം രചിക്കാന്‍ കിടിലന്‍ കളിക്കാരുമായാണ് വരവ്. ലിവര്‍പൂളിന്റെ മുന്‍ യൂത്ത് ടിം ഉല്‍പ്പന്നമായ കോണര്‍ കോഡി (25) യാണ് വൂള്‍വ്സിന്റെ ക്യാപ്റ്റന്‍. കോഡിക്കു പുറമെ പോര്‍ച്ചുഗലിനായി കഴിവു തെളിയിച്ച കളിക്കാരും ടീമിലുണ്ട്. മൈക്കള്‍ സെറി, ആന്ദ്രേ ഷൂര്ലേ തുടങ്ങി നിരവധി പുതുയ കളിക്കാരെ ടീമിലെത്തിച്ചാണ് ഫുള്‍ഹാമിന്റെ വരവ്. ഈ രണ്ടു ടീമുകളും ലീഗില്‍ വന്‍ ചലനം സൃഷ്ടിക്കുമെന്നാണ് സ്പോര്‍ട്സ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പുതുതായി വന്ന പ്രമുഖര്‍
ഇത്തവണത്തെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം പണമെറിഞ്ഞ് ടീമിനെ ബലപ്പെടുത്തിയിരിക്കുന്നത് ലിവര്‍പൂളാണ്. അലിസ്സണ്‍ ബെക്കര്‍, ഫാബിഞ്ഞോ, നബി കെയ്ത്ത, ഷെര്ദാന് ഷാഖിരി തുടങ്ങിയവര്‍ ചെമ്പടയെ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ഫേവറൈറ്റുകളാക്കി മാറ്റിയിട്ടുണ്ട്. റിയാദ് മെഹ്റസാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെ പേരുകേട്ട പുതുമുഖം. ചെല്‍സിയില്‍ ജോര്‍ജീഞ്ഞോയും ആര്സണലിലാണെങ്കില് ബെര്‍ണാഡ് ലെനോ, സോക്രട്ടീസ്, ലൂക്കാസ് തോറീറ എന്നീ പേരുകളും പറഞ്ഞു കേള്‍ക്കുന്നു. അവസാന നിമിഷത്തിലേക്ക് കടന്നപ്പോഴാണ് എവര്ട്ടണ് ബെര്‍ണാഡിനെയും, യാരി മിനയെയും ആന്ദ്രെ ഗോമസിനെയും ടീമിലെത്തിച്ചിരിക്കുന്നത്. ആന്ദ്രി യാമെലെങ്കോ, ഈസ ദിയൂപ് എന്നിവര്‍ വെസ്റ്റ് ഹാമിന് കരുത്ത് പകരും.
ടീമുകള്‍, കളിക്കാര്‍, മാനേജര്‍മാര്‍, സ്റ്റേഡിയം, നിയമങ്ങള്‍, ബോള്‍ തുടങ്ങി കളിയുടെ മിക്ക മേഖലകളിലും ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് തുടക്കം കുറിച്ചിരിക്കുന്നത്. പുതുമകളാല്‍ എന്നും ശ്രദ്ധിക്കപ്പെടാറുണ്ട് ഇ.പി.എല്‍. വിശേഷങ്ങളിലേക്ക്.
പുതിയ ടീമുകള്‍
വൂള്‍വ്സിനെയും, ഫുള്‍ഹാമിനെയും പ്രീമിയര്‍ ലീഗിലേക്ക് കൊണ്ടുവന്നതില്‍ ന്യൂനോ സാന്റോ, സ്ലാവിസ യോക്കനോവിച്ച് എന്നിവരുടെ മാനേജീരിയല്‍ മികവ് എടുത്തു പറയേണ്ടതാണ്. ഇരുപത്തിരണ്ട് വര്‍ഷം ആര്‍സണലിനെ കളിപഠിപ്പിച്ച വെംഗര്‍ക്ക് പിന്‍ഗാമിയായി മുന്‍ പി.എസ്.ജി കോച്ച് ഉനൈ എംറി എത്തിയിട്ടുണ്ട്. വലിയൊരു ദൗത്യമാണ് എംറിക്കു മുന്നിലുള്ളത്. മുഴുവന്‍ ഓഹരിയും വാങ്ങി ടീമിനെ സ്വന്തമാക്കിയ അമേരിക്കന്‍ വ്യവസായിയുടെ നടപടികളോട് പ്രതിഷേധമുള്ള ആരാധകരെ തൃപ്തിപ്പെടുത്താന്‍ തുടര്‍ച്ചയായ വിജയങ്ങള്‍ അനിവാര്യമാണ്. ചെല്‍സിയില്‍ സാരിയെത്തിയിട്ടുണ്ട്. കളിക്കാരെക്കൊണ്ട് കളിക്കളത്തില്‍ കവിത വിരിയിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ, കാത്തിരുന്നു കാണാം. മാനുവല്‍ പെലഗ്രിനി വെസ്റ്റ് ഹാമിന്റെ റിംഗ് മാസ്റ്ററായുണ്ടാകും.
പന്തിലെ പുതുമ
സമീര്‍ കാവാഡ്