ആവേശോജ്ജ്വലമായ രണ്ടാം സെമിയില്‍ പാറമ്മലങ്ങാടിയെ 3-2 ന് തോല്‍പ്പിച്ച് അരീക്കോടന്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ വളഞ്ഞങ്ങാടി എഫ്.സി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചിരവൈരികളായ താള്തൊടുവാണ് എതിരാളികള്‍. ചില യാദൃശ്ചികതകള്‍ അങ്ങനെയാണ് അരീക്കോട്ടെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇന്ന് റിസള്‍ട്ടറിഞ്ഞ രണ്ടു മത്സരവും 3-2 സ്കോറിലാണ് അവസാനിച്ചത്, സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ ബാര്‍സലോണ-അത്ലറ്റിക്കോ മാഡ്രിഡ് മത്സരമായിരുന്നു ആദ്യത്തേത്.
കളികാണാനെത്തിയ റെക്കോര്‍ഡ് ജനക്കൂട്ടത്തിന് കാഴ്ചവിരുന്നൊരുക്കിയ മത്സരംതന്നെയാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മാനുപ്പാന്റേതടക്കം അഞ്ച് കിണ്ണം ഗോളുകളും.
വളഞ്ഞങ്ങാടിയാണ് ആദ്യഗോളടിച്ചത്, സാലു എറിഞ്ഞ ത്രോ ഷീല് ഹെഡറിലൂടെ ജിതിനെ കബളിപ്പിച്ച് വലയിലാക്കി. ത്രോയിലൂടെത്തന്നെ പാറ ഗോള്‍മടക്കി. സാബിത്ത് നേരെ പോസ്റ്റിലേക്കെറിഞ്ഞ ത്രോ ഗോളിയുടെ കയ്യില്‍ തട്ടി വലയിലേക്കുകയറി. കയ്യില്‍ തട്ടിയിട്ടില്ലെന്നു ഗോളിയും കളിക്കാരും അപ്പീല്‍ ചെയ്തെങ്കിലും റഫറി തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറായില്ല. മൂന്നമത്തെ ഗോള്‍ ഫൈസല്‍ പി.പിയുടെ വകയായിരുന്നു. ഒരത്യുഗ്രന്‍ ഷോട്ടിലൂടെ ഫൈസല്‍ കാണികളുടെ ഓമനയായിത്തീര്ന്നു. കഴിഞ്ഞതവണ വളഞ്ഞങ്ങാടിയുടെ താരമായിരുന്ന ഫൈസല്‍ ഇത്തവണ ടീമില്‍ ഫുള്‍ടൈം കളിക്കാന്‍ അവസരം കിട്ടുമോ എന്ന ആശങ്കകാരണം ടിം മാറി എന്നാണ് ജനസംസാരം. ഏതായാലും ഫൈസലിനെ സംബന്ധിച്ച് ഇരട്ടിമധുരമുള്ള ഗോളായിരുന്നു അത്. എന്നാല്‍ ഈ ആഹ്ളാദത്തിന് അല്‍പ്പായുസ്സായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ജാസിലൂടെ വളഞ്ഞങ്ങാടി ഗോള്‍ മടക്കി ഉടന്‍ സമനില പിടിച്ചു.
പിന്നീടങ്ങോട്ട് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ നിമിഷങ്ങളായിരുന്നു. ഒടുവില്‍ കാല്പന്ത് കാവ്യനീതിയുടെ സാക്ഷാത്കാരമെന്നോണം വളഞ്ഞങ്ങാടിയുടെ സൂപ്പര്‍താരം മാനുപ്പ തന്റെ അന്താരാഷ്ട്ര കളിയനുഭവത്തിന്റെ പ്രതിഭ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ തെളിയിച്ച് അതിമനോഹരമായ ഗോള്‍. വല്ലാത്തൊരു ജീനിയസ് ടച്ചായിരുന്നു ആ ഗോളിന്.
ഞായറാഴ്ച നടക്കുന്ന ഫൈനല്‍ തീപാറുന്ന പോരാട്ടമാകുമെന്നുറപ്പായി. അരീക്കോടന്‍ ഫുട്ബോളിലെ നിലവിലെ പേരെടുത്ത കളിക്കാരായ സക്കീര്‍ മാനുപ്പ, അസറുദ്ദീന്, ഷിബി, സാലു.കെ.വി, ചെറിയാപ്പു എന്നിവര്‍ക്കും. ഭാവി താരങ്ങളായ സെയിന്‍, ഹാരിസ്, ജാസ്, ജലീല്‍ തുടങ്ങിയവര്‍ക്കും സ്വന്തം നാട്ടുകാരുടെ മുന്നില്‍ തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനുള്ള അപൂര്‍വ്വ സുവര്‍ണ്ണാവസരമാണ്. അതു കാട്ടുതായിലാകുമ്പേള് പ്രത്യേകം പറയേണ്ടതില്ലല്ലോ.