കാട്ടുതായ് മൈതാനത്ത് നടന്നുകൊണ്ടിരിക്കുന്ന താഴത്തങ്ങാടി ഏരിയാലീഗിന്റെ ആദ്യ സൈമിഫൈനലില്‍ നടുവിലങ്ങാടിയെ ഏക ഗോളിന് മറികടന്ന് താള്തൊടുവിന് ഫൈനല്‍ ബൈര്ത്. വെള്ളിയാഴ്ച നടക്കുന്ന വളഞ്ഞങ്ങാടി പാറമ്മലങ്ങാടി മത്സരത്തിലെ വിജയികളുമായി ഞായറാഴ്ച താള്തൊടു ഫൈനല്‍ പോരാട്ടത്തിനിറങ്ങും. കഴിഞ്ഞ രണ്ടുതവണയും ചാമ്പ്യന്മാരായ പ്രവാസിടിം നേരത്തെ പുറത്തായതിനാല്‍ ഇത്തവണ താഴത്തങ്ങാടി ഏരിയാ ലീഗിന് പുതിയ അവകാശികളുണ്ടാകുമെന്നുറപ്പായി. ഗോള്‍രഹിത ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയില്‍ വൈ.പി ഹാരിസാണ് താള്തൊടുവിന് ചരിത്രത്തിലാദ്യമായി ഫൈനല്‍ ബെര്‍ത് എന്ന സ്വപ്നം സാധ്യമാക്കിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഹാരിസ് കാഴ്ചവെച്ചത്. രണ്ടാം പകുതിയില്‍ ഏവരും ഗോളെന്നുറച്ച താള്തൊടുവിന്റെ ജലീലിന്റെ മുന്നേറ്റം നടുവിലങ്ങാടി ഗോള്‍കീപ്പര്‍ ജനീഷ് അത്ഭുതകരമായി രക്ഷപ്പെടുത്തി.
ഗോള്‍കീപ്പര്‍ ഷിബിയുടെ സാന്നിധ്യം താള്തൊടിവിന്റെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുന്നതില്‍ നിര്‍ണ്ണായകമായി. ലീഗ് മത്സരത്തില്‍ നടുവിലങ്ങാടിയെ നാല് ഗോളിന് നിലംപരിശാക്കിയ താള്തൊടുവിനെതിരെ മികച്ച മത്സരമാണ് നടുവിലങ്ങാടി ഇന്ന് കാഴ്ചവെച്ചത്.
ഒരപ്പീലിനുപോലും ഇടം നല്‍കാതെ കണിശവും കൃത്യവുമായ കെ.വി. സര്‍ജാസിന്റെ അമ്പയറിംഗാണ് ഇന്നത്തെ കളിയിലെ മറ്റൊരു ചര്‍ച്ചാവിഷയം.