ആദ്യകളിയിലെ 3-1 തോല്‍വിയില്‍നിന്നും പാഠമുള്‍ക്കൊണ്ട് ഗ്രൗണ്ടില്‍ കരുതലോടെ അച്ചടക്കത്തോടെ പന്തുതട്ടി പാറമ്മലങ്ങാടി വിജയവഴിയിലെത്തി. യുവധാര ജനകീയ കമ്മറ്റി സംഘടിപ്പിക്കുന്ന താഴത്തങ്ങാടി ഏരിയാ ലീഗ് സീസണ് 3ന്റെ ഇന്നു നടന്ന മത്സരത്തില്‍ നടുവിലങ്ങാടിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ഫൈസല്‍ പി.പിയുടെ അതിമനഹരമായ നീക്കത്തിനൊടുവില്‍ നല്കിയ പാസില്‍ ഗസ്റ്റ് പ്ലയര്‍ നിഷാദ് ബാവയാണ് സ്കോര്‍ ചെയ്തത്. ബാസില്‍ കരുവാട്ട്, അപ്പക്ക തുടങ്ങി ടീമില്‍ ചില മാറ്റങ്ങളോടെയാണ് പാറമ്മലങ്ങാടി ഇന്ന് കളത്തിലിറങ്ങിയത്
നടുവിലങ്ങാടിക്കുവേണ്ടി യു. ഹാരിസ് മനോജ് എന്നിവര്‍ പൊരുതിക്കളിച്ചു. ഹാരിസിന്റെ ചില കിടിലന്‍ ഷോട്ടുകള്‍ പാറമ്മലങ്ങാടി ആരാധകര്‍ക്ക് നെഞ്ചിടിപ്പുണ്ടാക്കി. മികച്ച ചില അവസരങ്ങള്‍ മനോജ് പാഴാക്കിയില്ലായിരുന്നുവെങ്കില്‍ കളിയുടെ റിസള്‍ട്ട് മറ്റൊന്നാകുമായിരുന്നു.
പാറമ്മലങ്ങാടിയുടെ വിജയത്തില്‍ സ്റ്റോപ്പര്‍ ബാക്ക് ബാവയുടെ കളിമികവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. അവരെ സംബന്ധിച്ച് ഇന്നത്തെ ജയം വളരെ വിലപ്പെട്ടതായിരുന്നു. ആ കരുതലും ഒത്തിണക്കവും വിജയത്തില്‍ നിര്‍ണ്ണായകമായി. ഇന്നത്തെ കളിയില്‍നിന്നും ഒരുകാര്യം തീര്‍ച്ച എതിര്ടീമുകള്ക്കിനിമുതല് പാറമ്മലങ്ങാടിയെ സൂക്ഷിക്കേണ്ടിവരും.