ആദ്യമത്സരത്തില്‍ മൂന്നു ഗോളടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച വളഞ്ഞങ്ങാടിക്ക് ഇന്നത്തെ കളിയില്‍ പ്രവാസികളോട് സമനിലക്കുരുക്ക്. ഒരു ചുവപ്പുകാര്‍ഡും നിരവധി മഞ്ഞക്കാര്‍ഡുകളും പുറത്തെടുക്കേണ്ടിവന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.
കളിയില്‍ മുന്‍തൂക്കം വളഞ്ഞങ്ങാടിക്കായിരുന്നു. മികച്ച മുന്നേറ്റത്തിനൊടിവില് ആദ്യപകുതിയില്‍ മിസ്ബഹ് കരുവാട്ടും രണ്ടാം പകുതിയില്‍ സെയിനും തൊടുത്തുവിട്ട അത്യുഗ്രന്‍ ഷോട്ടുകള്‍ പ്രവാസികളുടെ ഗസ്റ്റ് കോള്‍കീപ്പര്‍ ഫൈസല്‍ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. വളഞ്ഞങ്ങാടിയെ തടഞ്ഞുനിര്‍ത്തുന്നതില്‍ സ്റ്റോപ്പര്‍ ബാക്ക് ഡാനിഷിന്റെ പങ്കും നിര്‍ണ്ണായകമായി.
താഴത്തങ്ങാടി ഏരിയാ ലീഗിലെ കഴിഞ്ഞ രണ്ടുസീസണിലും ചാമ്പ്യന്മാരായിരുന്നു പ്രവാസി ടീം. ഇത്തവണ ആദ്യ മത്സരത്തില്‍ വെറ്ററന്സിനോട് ഒരു ഗോളിന് കഷ്ടിച്ച് രക്ഷപ്പെടുകയും ഇന്നത്തെ മത്സരം സമനിലയുമായതോടെ ഹാട്രിക് കിരീടം എന്ന അവരുടെ സ്വപ്നത്തിനു ഏറെക്കുറെ മങ്ങലേറ്റിരിക്കുകയാണെന്നാണ് ആരാധകര്‍പോലും കരുതുന്നത്.
മിസ്ഹബ് തോട്ടോളി, സിഫ്സീര്‍ കെ.വി, ഷറഫുദ്ദീന് കാവാഡ്, ജബ്ബാര്‍ തയ്യില്‍ എന്നിവര്‍ മൂന്നു ലീഗ് സീസണുകളിലായി പ്രവാസികള്‍ക്കുവേണ്ടി ബൂട്ടണിയുന്നുണ്ട്.