ആദ്യകളിയില്‍ പ്രവാസികളോട് ഒരുഗോളിനു തോറ്റ വെറ്ററന്‍സ് ഇന്ന് താള്തൊടുവിന്റെ തേരോട്ടത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അഞ്ചുഗോള്വഴങ്ങി. ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക് റിസാബുവിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ട മത്സരത്തില്‍ ജലീല്‍, അനു സാബിത് എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ വളഞ്ഞങ്ങാടിക്കും, പ്രവാസികള്‍ക്കുമൊപ്പം താള്തൊടുവിനും നാലു പോയിന്റായി. താഴത്തങ്ങാടി ഏരിയാലീഗ് അക്ഷരാര്‍ത്ഥത്തില്‍ കുടുത്തപോരാട്ടത്തിലേക്ക് കടന്നു.
രണ്ടുകളികളില്നിന്നായി അഞ്ച് ഗോളുകള്‍ നേടിയ റിസാബുവാണ് നിലവില്‍ ലീഗിലെ ടോപ് സ്കോറര്‍
ഫോട്ടോ, ടി.പി. അസ്ലം
ഇന്ത്യയില്‍ ഏതൊരു സെവന്‍സ് ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്ത് താള്തൊടു ടീമിനുണ്ടെന്നാണ് അവരുടെ മാനേജര്‍മാരില്‍ ഒരാളായ ജംഷിദ് നടുത്തൊടി മത്സരശേഷം പ്രതികരിച്ചത്. അതേസമയം ഇന്നത്തെ കളി അത്യന്തം വിരസമായിരുന്നുവെന്നും ഇത്രവിരസമായൊരു മത്സരം കാട്ടുതായ് മൈതാനത്ത് ജീവിതത്തിലിന്നുവരെ കണ്ടിട്ടില്ലെന്നാണ് പ്രവാസിയും മുന്‍ പാറമ്മലങ്ങാടി താരവുമായ ടി.പി. അസ്ലമിന്റെ വിലയിരുത്തല്‍.
വരും ദിവസങ്ങളില്‍ മെച്ചപ്പെട്ട കളി കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍കമ്പം ഒന്നുകൊണ്ടുമാത്രം രണ്ടാഴ്ച നേരത്തെ നാട്ടിലേക്കു കുതിച്ച ടി.പി.