ആദ്യകളിയില്‍ത്തന്നെ തിളങ്ങി ആര്‍തര്‍ മെലോ
ആദ്യകളിയില്‍ത്തന്നെ തിളങ്ങി ആര്‍തര്‍ മെലോ
> |
ബ്രസീലിയന്‍ യുവതാരം ആര്‍തറിന് ബാര്‍സ ജഴ്സിയില്‍ സ്വപ്നതുല്യമായ തുടക്കം. ലലീഗ സീസണിനു മുന്നോടിയായി അമേരിക്കയില്‍ നടക്കുന്ന തയ്യാറെടുപ്പ് മത്സരങ്ങളിലാണ് ആര്‍തര്‍ മെലോ എന്ന ഇരുപത്തിയൊന്നുകാരന് മധ്യനിരയില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. സാവിയ്ക്കും ഇനിയസ്റ്റയ്ക്കും പകരക്കാരെ തേടി പാടുപെടുന്ന കറ്റാലന്‍ ക്ലബ്ബിന് ആര്‍തറിന്റെ കളിമിടുക്ക് ആശ്വാസമായിരിക്കുകയാണ്. ആദ്യ കളിയില്‍ തന്നെ തന്റെ സഹബ്രസീലിയന് താരമായ റഫീഞ്ഞയില്‍ നിന്നും ബോക്സിനു പുറത്തുവെച്ച് കിട്ടിയ പാസ് സ്വീകരിച്ച് പോസ്റ്റിന്റെ ഇടതുവശം സുരക്ഷിതമാക്കി നിന്നിരുന്ന ഗോളിയുടെ മനസ്സ് കൃത്യമായി മനസ്സിലാക്കിയ ആര്‍തര്‍ പോസ്റ്റിന്റെ വലതുമൂലയിലേക്ക് അത്യുഗ്രന്‍ ഷോട്ടിലൂടെ ഗോളാക്കിമാറ്റി. എന്നാല്‍ ഈ ഗോളിലുപരി കോച്ച് ഏണസ്റ്റോ വാല്‍വര്‍ദെയെ ആകര്‍ഷിച്ചത് ആര്‍തറിന്റെ പന്തടക്കവും, കളിയെത്തന്നെ നിയന്ത്രിക്കുന്ന ഫോമില്‍ കളിച്ചതുമാണ്. വളരെ കൃത്യവും സംതുലിതവുമായ പാസുകളാണ് കളിയിലുടനീളം ഈ പുത്തന്‍ താരത്തില്നിന്നുണ്ടായത്. ഒരു പുതുമക്കാരന്റെ യാതൊരു പരുങ്ങലുമില്ലാത്ത പ്രകടനം. പുതിയ സീസണില്‍ ആര്‍തര്‍ ടീമിലിടം നേടുമെന്നു ഏറെക്കുറെ ഉറപ്പിക്കുന്ന പ്രകടനം തന്നെയായിരുന്നു കഴിഞ്ഞ രണ്ടു കളികളിലും ഈ ബ്രസീല്‍ താരം പുറത്തെടുത്തത്.