കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വീണ്ടും കായികവസന്തം
| 04 November 2019 | C.U. Campus |
കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന ദക്ഷിണേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം നവംബര്‍ അഞ്ചിന് ഉച്ചക്ക് 1.30-ന് സിണ്ടിക്കേറ്റ് ഹാളില്‍ നടക്കും. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. സിണ്ടിക്കേറ്റ് അംഗങ്ങള്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 10 മുതല്‍ 14 വരെ സര്‍വകലാശാലയില്‍ പുതുതായി നിര്‍മ്മിച്ച ഹാന്‍ഡ്ബോള്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. അറുപതോളം സര്‍വകലാശാലകള്‍ പങ്കെടുക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് എല്ലാ തയ്യാറെടുപ്പുകളും നടന്നുവരുന്നതായി സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ.സി.എല്‍.ജോഷി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.വി.പി.സക്കീര്‍ ഹുസൈന് എന്നിവര്‍ അറിയിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക ഭൂപടത്തില്‍ പുതിയൊരു നേട്ടവുമായി ഖൊ-ഖൊ കോര്‍ട്ടിന്റെയും പുതുതായി വാങ്ങിയ ഖൊ-ഖൊ സിന്തറ്റിക് മാറ്റിന്റെയും ഉദ്ഘാടനം നവംബര്‍ അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ അന്താരാഷ്ട്ര ഖൊ-ഖൊ താരങ്ങളായ എസ്.വര്‍ഷ, നിജിഷ, കെ.കാലെയ്വാനി, കെ.പി.സ്രിബിന്, എസ്.എ.അരുണ്‍ എന്നിവരെ ആദരിക്കും. 50 ലക്ഷം രൂപ ചിലവിലാണ് കോര്‍ട്ടിന്റെ റൂഫിംഗ് അടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. 26 ലക്ഷം രൂപക്കാണ് സിന്തറ്റിക് മാറ്റ് വാങ്ങിയത്.
പ്രൊഫസര്‍ ഹൈമാവതിയമ്മ അനുശോചന യോഗം
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് മുന്‍ അധ്യക്ഷയായിരുന്ന പ്രൊഫ.ഹൈമാവതിയമ്മയുടെ ദേഹവിയോഗത്തില്‍ ഹിന്ദി പഠനവകുപ്പ് അനുശോചന യോഗം നടത്തി. പ്രൊഫ.വി.ജി.മാര്‍ഗരറ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഗവേഷക ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം
കാലിക്കറ്റ് സര്‍വകലാശാലയുടെ 2019-20 വര്‍ഷത്തെ പി.എച്ച.ഡി പ്രവേശന വിജ്ഞാപനം പ്രിസദ്ധീകരിക്കുന്നതിനായി സര്‍വകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നും, ഗവേഷക മാര്‍ഗനിര്‍ദേശകരുടെ കീഴില്‍ ഗവേഷകരുടെ ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍ നവംബര്‍ ആറിനകം ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ചിനെ ഇ-മെയില്‍ (dor@uoc.ac.in)മുഖേന അറിയിക്കണം. വിവരങ്ങള്‍ക്ക്: 0494 2407497. പി.ആര് 2009/2019
അഫിലിയേഷന് പുതുക്കുന്നതിന് കോളേജുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളില്‍ നിന്ന് 2020-21 അധ്യയന വര്‍ഷത്തേക്ക് പ്രൊവിഷണല്‍ അഫിലിയേഷന് പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31. 1,105 രൂപ പിഴയോടെ 2020 ജനുവരി 15 വരെയും അപേക്ഷിക്കാം. 2020 ജനുവരി 16 മുതല്‍ അപേക്ഷ സമര്‍പ്പിക്കാത്ത ഓരോ വര്‍ഷത്തിനും പിഴയും അധിക പിഴയും ഉള്‍പ്പെടെ 12,130 രൂപ. വിവരങ്ങള്‍ക്ക്. www.cdc.uoc.ac.in ഫോണ്‍: 0494 2407154, 2407112. പി.ആര് 2008/2019
ഫാഷന്‍ ഡിസൈനിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബര്‍ 15. ഉയര്‍ന്ന പ്രായപരിധി 64. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍. പി.ആര് 2007/2019
മൂന്നാം സെമസ്റ്റര്‍ ബി.എ കോണ്ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബി.എ സംസ്കൃതം, അഫ്സല്-ഉല്-ഉലമ, ഹിന്ദി, ഫിലോസഫി (2018 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസ് നവംബര്‍ ഏഴ് മുതല്‍ എസ്.ഡി.ഇയില്‍ വെച്ച് നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2400288. പി.ആര് 2010/2019
ബി.കോം/ബി.ബി.എ ഹാള്‍ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 13-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍. പി.ആര് 2011/2019
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ (സി.യു.സി.എസ്.എസ്) എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (2017 മുതല്‍ പ്രവേശനം)/എം.സി.ജെ (2016 പ്രവേശനം)/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 13 വരെയും 170 രൂപ പിഴയോടെ നവംബര്‍ 16 വരെയും ഫീസടച്ച് നവംബര്‍ 19 വരെ രജിസ്റ്റര്‍ ചെയ്യാം. പി.ആര് 2012/2019
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്സ്) 2011 സ്കീം-2011 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി പരീക്ഷ നവംബര്‍ 18-ന് ആരംഭിക്കും. പി.ആര് 2013/2019
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം-2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ നവംബര്‍ 18-ന് ആരംഭിക്കും. പി.ആര് 2014/2019
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എ അഫ്സല്-ഉല്-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2018 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 16 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം നവംബര്‍ 19-നകം ലഭിക്കണം. പി.ആര് 2015/2019
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം (സി.സി.എസ്.എസ്) നാലാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 13 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് നവംബര്‍ 18-നകം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്-8, വിദൂരവിദ്യാഭ്യാസ പരീക്ഷാവിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം. പി.ആര് 2016/2019
കാലിക്കറ്റ് സര്‍വകലാശാല ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 18 വരെ അപേക്ഷിക്കാം. പി.ആര് 2017/2019
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ തമിഴ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 14 വരെ അപേക്ഷിക്കാം. പി.ആര് 2018/2019
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാലാ എം.എ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഒന്ന്, മൂന്ന് സെമസ്റ്റര്‍ (ഡിസംബര്‍ 2018), എം.സി.ജെ മൂന്നാം സെമസ്റ്റര്‍ (ഡിസംബര്‍ 2018) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. പി.ആര് 2019/2019
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി, രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി (യൂണിറ്ററി) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക. പി.ആര് 2020/2019