കേരളഫുട്ബോളിന്റെ ചരിത്രം മലപ്പുറത്തൊത്തുചേര്ന്നപ്പോള്
|8 OCT 2019 | FOOTBALL |
1980-കളിലും 90-കളിലും പിന്നീടിങ്ങോട്ടും സെവന്‍സ് ഫുട്ബോള്‍ മൈതാനങ്ങളെ ആവേശത്തിന്റെ പെരുവിരലില്‍ നിര്‍ത്തിയ കേരളത്തിലെ കളിക്കാര്‍ പരമാവധി മലപ്പുറത്ത് ഒത്തുചേര്‍ന്നപ്പോള്‍ കേരളത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ മറ്റൊരു ഏടായിത്തീര്‍ന്നു അത്. കെട്ടുപന്തിന്റെ കൂട്ടുകാര്‍ എന്ന ടൈറ്റിലില്‍ ഫുട്ബോള്‍ ലവേഴ്സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വാട്സ് ആപ് കൂട്ടായ്മയില്‍ സംഘം രൂപപ്പെട്ടുവരാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. ഒക്ടോബര്‍ 7 ന് രാവിലെ സി.ജാബിര്‍ നഗറില്‍ പ്രതിനിധി സമ്മേളനം തുടങ്ങി വൈകീട്ട് മെഗാ സെലിബ്രിറ്റി മാച്ച് കോട്ടപ്പടി മൈതാനിയില്‍ പൊടിപൊടിച്ചു. സംഗമം രാത്രി പത്തോടെയാണ് സമാപിച്ചത്.
വൈകുന്നേരം നാലുടീമുകളായിതിരിഞ്ഞ് മൈതാനത്തിലേക്ക്. ഷറഫലി ഇലവനില്‍ മലപ്പുറത്തെ കളിക്കാരും, വിജയന് ഇലവനില്‍ തൃശൂരിലെ കളിക്കാരും, എം.സുരേഷ് ഇലവനില്‍ കോഴിക്കോട്-കണ്ണൂര്‍-കാസര്‍ഗോഡ് വയനാട് എന്നിവിടങ്ങളിലെ കളിക്കാരും, അയ്യൂബ് ഇലവനില്‍ പാലക്കാട്-എറണാംകുളം-തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നുള്ള കളിക്കാരും അണിനിരന്നു. വാശിയേറിയ മത്സരത്തിനൊടുവില്‍ അയ്യൂബ് ഇലവനും വിജയന് ഇലവനും സംയുക്ത ജേതാക്കളായി. 250-ഓളം കളിക്കാര്‍ രജിസ്ടര്‍ ചെയ്ത് പരിപാടികളില്‍ ഫങ്കെടുത്തു.
ലോക്കല്‍, സംസ്ഥാന, ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ എല്ലാം മറന്ന് ഒരൊറ്റനൂലില് കോര്‍ത്ത സ്നേഹമുത്തുകളായ് തീര്‍ന്ന നിമിഷമായിരുന്നു മലപ്പുറത്ത് പ്രകടമായത്. ഇതോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു.