ഓരോ രാജ്യത്തെയും പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കുന്ന ഒരു പത്രപ്രവര്ത്തകന് വോട്ട് ചെയ്താണ് ബലന്‍ഡിയോര്‍ പുരസ്കാരത്തിന് ഫുട്ബോള്‍ കളിക്കാരനെ തിരഞ്ഞെടുക്കുന്നത്. ഓരോവര്‍ഷത്തെയും കളിമികവിനെ അടിസ്ഥാനമാക്കി അഞ്ച് കളിക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഒന്നാമന് ആറുപോയിന്റും, രണ്ടാമന് നാല് മൂന്നാമന് മൂന്ന്, നാലാമന് രണ്ട് അഞ്ചാമന് ഒന്ന് എന്നിങ്ങനെയായിരിക്കും വോട്ടിംഗിന്റെ പോയിന്റ് മൂല്യം. ഒടുവില്‍ കൂട്ടിയപ്പോള്‍ ഇക്കുറി ലൂക്കാ മോഡ്രിച്ച് വമ്പന്മാരെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തുകായിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 176 പത്രപ്രവര്‍ത്തകര്‍ വോട്ടിംഗ് പ്രക്രിയയില്‍ പങ്കെടുത്തു. ഇന്ത്യന്‍ ജേണലിസ്റ്റ് ദിമന്‍ സര്‍ക്കാര്‍ (ഹിന്ദുസ്ഥാന്‍ ടൈംസ്) ആദ്യ പ്രിഫറന്‍സായി ഫ്രഞ്ച് പ്രതിരോധക്കാരന് വരാനെയ്ക്കും ഒടുവിലത്തെ വോട്ട് മെസ്സിക്കും നല്കി. മോഡ്രിച്ച്, എംബാപെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കും യഥാക്രമം വോട്ട് നല്കി. അതേസമയം പാകിസ്ഥാന്റെ ഒന്നാംവോട്ട് വിജയിയായ മോഡ്രിച്ചിനായിരുന്നു. മെസ്സി, എംബാപെ, സാല, ക്വര്‍ട്ടോ എന്നിവര്‍ക്കായിരുന്നു മറ്റു വോട്ടുകള്‍. ഒന്നാം വോട്ട് സ്വന്തം നാട്ടുകാരനായ സാലയ്ക്ക് നല്‍കിയെങ്കിലും രണ്ടാംവോട്ട് മോഡ്രിച്ചിന് നല്കി ഈജിപ്ത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പ്രകടിപ്പിച്ചു.
ശ്രിലങ്കയുടെ രണ്ടാം വോട്ട് ബ്രസീലിന്റെ ഫിര്മിനോയ്ക്കാണ് ലഭിച്ചത്
പലസ്തീന്റെ വോട്ട് യഥാക്രമം മുഹമ്മദ് സാല, മോഡ്രിച്ച്, എംബാപെ, ഗ്രീസ്മാന്, ഹസാര്‍ഡ് എന്നിങ്ങനെയായിരുന്നു. റഷ്യയില്‍നിന്നും ഇത്തവണ മെസ്സിക്ക് വോട്ട് കിട്ടിയില്ല. ഇറാനും ഇറാക്കും ഒന്നാം വോട്ട് മോഡ്രിച്ചിന് നല്കി.
ഒന്നാം വോട്ട് മോഡ്രിച്ചിനായിരുന്നെങ്കിലും കുവൈറ്റിന്റെ പ്രതിനിധി ഒരുവോട്ട് ഡിബ്രൂയിന് നേടി. ക്യൂബയുടെ ഒന്നാംവോട്ട് അന്റോണിയോ ഗ്രീസ്മാനായിരുന്നു. ഒന്നാം സ്ഥാനം മോഡ്രിച്ചിനായിരുന്നെങ്കിലും ചൈനയുടെ വോട്ടും മെസ്സിക്ക് കിട്ടിയില്ല. ബ്രസീലില്‍ നിന്നും മെസ്സിക്ക് കിട്ടിയില്ല എന്നു മാത്രമല്ല ക്രിസ്റ്റ്യാനോയ്ക്ക് കിട്ടുകയും ചെയ്തു. അര്‍ജന്റീനക്കാരന്റെ ഒന്നാം വോട്ട് ഗ്രീസ്മാനായിരുന്നു. മെസ്സിക്കും താഴെയാണ് മോഡ്രിച്ചിനെ അവര്‍ പരിഗണിച്ചത്.
ഗ്രീസ്മാന്, എംബാപെ, മെസ്സി, വരാനെ, റൊണാള്‍ഡോ എന്നിവരെയെല്ലാം പിന്തള്ളിയാണ് റിയല്‍മാഡ്രിഡ് താരം ലൂക്ക മോഡ്രിച്ച് ഒന്നാമതെത്തിയത്. ഒരു സാധാരണക്കാരന് ഈ നേട്ടം കൈവരിക്കാനായതില്‍ അതിയായ ആഹാളാദമുണ്ടെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അത്രയെളുപ്പം കരഗതമാകുന്നതല്ല ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ളാദമെന്നാണ് എന്റെ വിശ്വാസം. കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്തതാണ് എന്റെ ജീവിതം. മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളിക്കുന്നകാലത്ത് ഒരു കുഞ്ഞുരാജ്യമയ ക്രൊയേഷ്യക്കാരന്‍ ഈ ബലന്‍ഡിയോര്‍ അവാര്‍ഡ് നേടിയെന്നത് ഫുട്ബോള്ചരിത്രത്തിന്റെ ഭാഗമായി എന്നും ഓര്‍മ്മിക്കപ്പെടും. കാരണം അവര്‍ അത്രയും മികച്ച് കളിക്കാരാണ്. ഈ നേട്ടം കൈവരിക്കാനാകുമെന്ന് ആദ്യം എന്നെ ഓര്‍മ്മിപ്പിച്ചതും പ്രോല്‍സാഹിപ്പിച്ചതും സിനദിന്‍ സിദാനാണ്. യൊഹാന്‍ ക്രൈഫിനോടും തനിക്ക് കടപ്പാടുണ്ടെന്നും മോഡ്രിച്ച് സൂചിപ്പിച്ചു.