കൊയേഷ്യെയ തോല്‍പ്പിച്ച് ലോകകപ്പ് നേടിയെങ്കിലും പല പ്രമുഖ താരങ്ങളും ഫ്രാന്‍സിന്റെ കളിയില്‍ തൃപ്തരല്ല. ഫുട്ബോളിന്റെ അനിതരസാധാരണമായ സൗന്ദര്യത്തിന് നേര് വിപരീതമായാണ് ഫ്രാന്‍സ് കളിച്ചതെന്ന് ഈ ലോകകപ്പിലെ ഏറ്റവും മികച്ച കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ജേതാവും ബെല്‍ജിയം ഗോള്‍വല കാവല്ക്കാരനുമായ തിബോ കുര്ട്ടിയോ തുറന്നടിച്ചിരുന്നു. ചെല്‍സി ഗോള്കീപ്പര്കൂടിയാണിദ്ദേഹം. ഞായറാഴ്ചത്തെ ഫൈനലിനുശേഷം ക്രൊയേഷന്‍ താരം ഡിയോണ്‍ ലൊവേണും ഫ്രാന്‍സിന്റെ കളിയെ വിമര്‍ശിച്ച് രംഗത്തെത്തി. അവര്‍ ഫുട്ബോളേയല്ല കളിച്ചത് എന്നായിരുന്നു വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശം. ഏറ്റവും ഒടുവിലായി ഫ്രാന്‍സിന്റെ ഫുട്ബോള്‍ ഭാവിയില്‍തന്നെ ആശങ്കയറിയിച്ച് ഫുട്ബോള്‍ ഇതിഹാസം ലോതര്‍ മത്തായൂസും. |
പത്തൊന്പതുവയസ്സുകാരന് കിലിയന്‍ എംബാപെയുടെ മികച്ചപ്രകടനത്തില്‍ ഒരുകൂട്ടം യുവനിരയാണ് ഇരുപതുവര്‍ഷത്തിനുശേഷം ഫ്രാന്‍സിനു ഒരുക്കല്‍ക്കൂടി ലോകകിരീടം നേടിക്കൊടുത്തത്. ഈ ടിം ഏറ്റവും ചുരുങ്ങിയത് മൂന്നു ലോകകപ്പിലെങ്കിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്പ്പുള്ളവരാണെന്ന ലോകത്തെങ്ങുമുള്ള കളിവിദഗ്ധര്‍ വിധിയെഴുതുന്നതിനിടയിലാണ് മുന്‍ ലോകകപ്പ് വിജയികൂടിയായ മത്തേയൂസിന്റെ എതിരഭിപ്രായം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു, ഈ ഫ്രഞ്ച് ടീമിനു ലോകഫുട്ബോളില് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഒരു കാലഘട്ടം തങ്ങളുടേതാക്കിത്തീര്ക്കാനാവില്ല. ആകര്‍ഷണീയമായ കളി കാഴ്ചവെച്ച് ഒരു പ്രത്യേക ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ അവര്ക്കായതായി ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചിട്ടില്ല. കളിയുടെ സമഗ്രതകൊണ്ട് എതിരാളികളെ സമ്മര്‍ദ്ധത്തിലാക്കാനോ പ്രതിരോധത്തിലാക്കാനോ അവര്‍ക്കായിട്ടില്ല. അതുകൊണ്ട് തന്നെ അവര്‍ ഫുട്ബോളില്‍ സ്വന്തമായൊരു കാലഘട്ടം സൃഷ്ടിക്കുമെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. മത്തായൂസ് തുറന്നെഴുതി. ഏതായാലും കൂടിയേറ്റക്കാരുടെ ഈ ബ്രൗണ്‍ വസന്തം ദഹിച്ച മട്ടില്ല പലര്‍ക്കും. വിജയത്തിന്റെ ആരവങ്ങളടങ്ങിയാല് വരും ദിവസങ്ങളില്‍ ഇത്തരം കൂടുതല്‍ പ്രതികരണങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
സമീര്‍ കാവാഡ്