പുഴക്കരകള്‍ പഞ്ചാരമണല്ത്തരികളാല് കൂമ്പാരമായിരുന്ന കാലത്ത് അരീക്കോട്ചന്ത പോലെ സജീവമായിരുന്നു മാടും. അതുകൊണ്ടാണ് താഴെയുള്ള അങ്ങാടി എന്നര്‍ത്ഥം വരുന്ന താഴത്തങ്ങാടി എന്ന പേര് ഈ പ്രദേശത്തിന് കിട്ടിയത്. നിലമ്പൂര്‍ നിന്നും കല്ലായിലേക്ക് തെരപ്പം കുത്തി ചാലിയാറിലൂടെ പോയിരുന്നവര്ക്കുള്ള ചായ കുടിയടക്കം പല വിശ്രമാവശ്യങ്ങള്ക്കുമുള്ള ഇടത്താവളമായിരുന്നിരിക്കണം ഇവിടം.
മുക്കത്തെ തെക്കന്‍ കേരളവുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന കടവുകളിലൊന്നും ഇതാണല്ലോ. ഒരുപഴയകാല വാണിജ്യ-വ്യാപാര കുറുനാഴി. ഇന്നും പൂര്‍ണ്ണമായും വേരറ്റുപോയിട്ടില്ലാത്ത മരവ്യവസായം അക്കാലത്ത് ഉഗ്രപ്രതാപത്തോടെ ഇവിടെ നിലനിന്നിരുന്നു. ഈ അര്‍ത്ഥത്തിലെല്ലാം പേരിനെ അന്വര്‍ത്ഥമാക്കും വിധം ഒരങ്ങാടിക്കുവേണ്ട എല്ലാ സാധ്യതകളും ഇവിടെ കാണാം.
ഇന്നിപ്പോള്‍ നിയമവിധേയമാക്കിയെങ്കിലും നൂറ്റാണ്ടുകള്‍ക്കുമുമ്പേ വിവിധ സ്ഥലങ്ങളില്‍ നിന്നും സ്വവര്‍ഗരതിക്കാരും ഈ മാട്ട്മ്മേല് വരാറുണ്ടായിരുന്നുവത്രെ. ചീട്ടുകളിയുടെ ഒരു പ്രധാനകേന്ദ്രമായിരുന്നു ഇതെന്നും പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അക്കാലത്ത് മണല്പുറത്തിരുന്ന് ആളുകള്‍ നേരം പോക്കിയിരുന്ന ഒരു കളിയുടേ പേരാണ് ഇപ്പുകളി. ചെറിയൊരു മരക്കഷ്ണമോ വളപ്പൊട്ടോ മറ്റോ അരമീറ്റര്‍ മണലല്പം ഉയര്‍ത്തിയ ട്രാക്കില്‍ എതിര് കളിക്കാരന് നോക്കിനില്‍ക്കെ മറ്റെയാള്‍ ഒളിപ്പിച്ചുവെയ്ക്കും അതെവിടെയാണെന്ന് ഒരൊറ്റ കൈപ്പൊത്തിന് കണ്ടെത്തണം. കഴിഞ്ഞദിവസം വിവിധ തലമുറയില്‍പെട്ട കുറേ താഴത്തങ്ങാടിക്കാര്‍ ഒരുപാടുകാലത്തിനുശേഷം മണല്‍ വന്നടിഞ്ഞ ആഹ്ലാദത്തില്‍ മാട്ടുമ്മല്‍ സ്വാഭാവികമായി ഒത്തുചേര്‍ന്നൊരു സായാഹ്നത്തില്‍ ഇപ്പ് കളിയുടെ തലമുറകള്‍ കൈമാറിവന്ന അനുഭവം ആവര്ത്തിച്ചാവിഷ്കരിച്ചു. നേരില്‍ കാണാന്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക...
പുഴയും മാടും സംരക്ഷിക്കണം നമുക്കൊരുമിച്ചു നില്ക്കാം...
സെപ്തംബര്‍ 9 ഞായറാഴ്ച 3 മണിക്ക് നാട്ടുകാര്‍ പുഴയോരം വൃത്തിയാക്കുന്നു കൂട്ടുകാരോടൊപ്പം നിങ്ങളും വരണം...