ബല്‍റാം തെറിവിളിച്ചെന്ന് അശോകന് ചരുവില്‍.
തന്നെ വിളിച്ചത് തിരിച്ചും വിളിച്ചെന്ന് ബല്‍റാം
വി.ടി ബല്‍റാം - അശോകന് ചരുവില്‍ : തെറിവിളികളുടെ പുതിയ സംവാദം
മലയാളത്തിന്റെ സൗമ്യനായ കഥാകൃത്ത് അശോകന് ചരുവിലും, തൃത്താല എം.എന്‍.എ, ശ്രീ. വി.ടി ബല്‍റാമും എഫ്.ബി മെസഞ്ചറില്‍ നടത്തിയ സംവാദം വിവാദമാകുന്നു. ഇന്നലെ രാത്രി അശോകന് ചരുവില്‍ ഇന്നലെ രാത്രി തന്റെ എഫ്.ബി പേജില്‍ സ്ക്രീന്‍ഷോട്ട് സഹിതം ഇതുമായി ബന്ധപ്പെട്ട് പരസ്യമായി പോസ്റ്റിട്ടതോടെയാണ് സംഗതി വിവിദമായിരിക്കുന്നത്. തന്നെ "ശരി പുന്നാര മോനേ എമ്പോക്കി അശോകാ" എന്ന് ബല്‍റാം പച്ചയ്ക്ക് തെറി വിളിച്ചെന്നാണ് പുരോഗമന-കലാസാഹിത്യ-സംഘം പ്രസിഡന്റുകൂടിയായ ചരുവിലിന്റെ പരാതി.
അദ്ദേഹം എഴുതുന്നു, -
"ഒരു സംവാദത്തിനിടക്ക് ബഹു: തൃത്താല എം.എൽ.എ. ശ്രി.വി.ടി.ബാലറാം എന്നെ അധിക്ഷേപിച്ചതിന്റെ സ്ക്രീൻ ഷോട്ട് താഴെ ചേർക്കുന്നു.
അദ്ദേഹത്തെ വിമർശിക്കുകയും "നീ" എന്ന് അഭിസംബോധന നടത്തുകയും ചെയ്ത തൃത്താലയിലെ ഒരു വോട്ടറുടെ കമന്റിന് ഞാൻ ലൈക്ക് ചെയ്തതാണത്രെ പ്രകോപനം.
കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നും മാന്യമായ പെരുമാറ്റം മാത്രമേ നാളിതുവരെ എനിക്ക് പരിചയമുള്ളു.
സത്യത്തിൽ യുവാവായ ഈ പൊതുപ്രവർത്തകനിൽ ആദ്യകാലത്ത് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പതനത്തിൽ ഞാൻ അങ്ങേയറ്റം സഹതപിക്കുന്നു." എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ചരുവിലിന്റെ പോസ്റ്റ് കണ്ട ഉടന്‍ തന്നെ ബല്‍റാമിന്റെ പേജില്‍ വിശദീകരണം വന്നു.
"എന്ത് വലിയ നുണയനാണ് സിപിഎം സാംസ്ക്കാരിക സംഘടനയുടെ പ്രസിഡണ്ടായ അശോകൻ ചരുവിൽ എന്നയാള്‍ " എന്നു തുടങ്ങുന്ന കുറിപ്പില്‍ തന്റെ പ്രയോഗത്തെ ന്യായീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പൂര്‍ണ്ണരൂപം ഇങ്ങനെ,-
''എന്ത് വലിയ നുണയനാണ് സിപിഎം സാംസ്ക്കാരിക സംഘടനയുടെ പ്രസിഡണ്ടായ അശോകൻ ചരുവിൽ എന്നയാൾ! എത്ര കബളിപ്പിക്കുന്ന തരത്തിലാണ് അയാൾ ഒരു സ്ക്രീൻ ഷോട്ട് സ്വന്തം വാളിൽ ഇട്ട് രോധിക്കുന്നത്!
എന്റെ വാളിൽ സർക്കാർ സ്കൂൾ അധ്യാപകനായ ഒരാൾ വന്ന് ''പുന്നാര മോനേ", "എമ്പോക്കി" എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോൾ അതിലെ ഔചിത്യമാണ് ദീർഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്സിൽ ചോദിച്ചത്. ലൈക് എന്നത് പൂർണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം. വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്ക്കാരിക നായകൻ നൽകിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാർത്ഥ സ്ക്രീൻ ഷോട്ടിൽ ഉള്ളത്. "നീ" എന്നതൊഴിച്ചാൽ ആ സർക്കാർ സ്കൂൾ അധ്യാപകൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാൾ 95 മാർക്കും എ പ്ലസ് ഗ്രേഡും നൽകുമത്രേ. സാംസ്ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്.
എന്നാൽപ്പിന്നെ ഇയാൾക്ക് ഒരപാകതയും തോന്നാത്ത ആ വാക്കുകൾ തന്നെ പറഞ്ഞ് ഈ ഫേസ്ബുക്ക് സൗഹൃദം അവസാനിപ്പിച്ചേക്കാമെന്ന് ഞാനും കരുതി. അതിന്റെ പേരിൽ നിലവാര സർട്ടിഫിക്കറ്റുമായി നടക്കുന്നവരോട് നമോവാകം.''
എന്നാല്‍ ഇപ്പോള്‍
സാഹിത്യ അക്കാദമി അവാര്‍ഡും
ചെറുകാട് അവാര്‍ഡും
ഇടശ്ശേരി പുരസ്കാരവുമുള്‍പ്പെടെ
നിരവധി ബഹുമതികള്‍ നല്കി
അക്ഷരകേരളം ആദരിച്ച
കേരളത്തിന്റെ പ്രിയ ചെറുകഥാകൃത്ത്
അശോകന് ചരുവിലിനോട്
വി.ടി ബല്‍റാം ഉപയോഗിച്ച ഭാഷ അതിരുകടന്നതായിപ്പോയെന്ന വിലയിരുത്തലാണ് പൊതുവെ വന്നുകൊണ്ടിരിക്കുന്നത്. ബല്‍റാം മാപ്പു പറയണമെന്നും ആവശ്യം ഉയരുന്നുണ്ട്. മാധ്യമചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കാനുള്ള പുതിയൊരു തന്ത്രം മാത്രമാണിതെന്നാണ് വേറെ ചിലരുടെ വാദം.
ഏതായാലും പ്രളയാനന്തരം മലയാളിക്ക് രാഷ്ട്രീയമായി ചേരിതിരിഞ്ഞ് തെറിവിളിക്കാന്‍ തികച്ചും അരാഷ്ട്രീയമയൊരു വിഷയം കിട്ടി. അതും വരവരറാവുവിനെപ്പോലുള്ള സാംസ്കാരിക നായകന്മാര് സധൈര്യം രാഷ്ട്രീയത്തിലിടപെട്ട് ജയിലിലടക്കപ്പെടുന്ന വര്‍ത്തമാന ഇന്ത്യയില്‍.
Related Link :-
എഴുത്തുകാര്‍ക്കെതിരെ സംഘപരിവാര്‍ വേട്ട - കെ.ടി. കുഞ്ഞിക്കണ്ണന്